തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയിൽ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലേക്ക് (കാറ്റഗറി നമ്പർ 137/2022, 138/2022) 15/10/2022 ൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒ എം ആർ പരീക്ഷ മാറ്റി വെച്ചിരിക്കുന്നു. പരീക്ഷയുടെ വിശദമായ സിലബസിൽ മാറ്റങ്ങൾ വന്നതിനെ തുടർന്നാണ് പരീക്ഷ മാറ്റിവെച്ചിരിക്കുന്നത്. പരിഷ്കരിച്ച വിശദമായ സിലബസ് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പരീക്ഷ 2022 നവംബർ മാസം നടത്തുന്നതാണ്. പരീക്ഷ തീയതി 2022 നവംബർ മാസത്തിലെ പരീക്ഷ കലണ്ടറിനൊപ്പം പ്രസിദ്ധീകരിക്കുന്നതാണ്.
സർക്കാർ ജോലിക്ക് മലയാളം നിര്‍ബന്ധം; ഭാഷ പഠിക്കാത്തവര്‍ക്ക് പ്രത്യേക പരീക്ഷ
സംസ്ഥാനത്ത് സര്‍ക്കാര്‍ ജോലിയ്ക്ക് മലയാള ഭാഷാ പ്രാവിണ്യം നിര്‍ബന്ധമാക്കി. സര്‍ക്കാര്‍ സര്‍വീസിൽ പ്രവേശിക്കുന്നവരിൽ മലയാളം പഠിക്കാത്തവര്‍ക്ക് പ്രാവിണ്യം തെളിയിക്കാൻ പരീക്ഷ പാസാകണം. പത്താം ക്ലാസ് വരെയെങ്കിലും മലയാളം ഒരു ഭാഷയായി പഠിക്കാത്തവര്‍ക്കാണ് മലയാളം പരീക്ഷ നടത്തുക. പ്ലസ് ടു, ബിരുദ തലങ്ങളിൽ മലയാളം ഭാഷ പഠിച്ചാലും മതിയാകും. അല്ലാത്തവര്‍ കേരള പിഎസ്‌സി നടത്തുന്ന മലയാളം പരീക്ഷ എഴുതി പാസാകണം.
പ്രൊബേഷൻ കാലാവധിക്കുള്ളിൽ 40 ശതമാനത്തിൽ കുറയാത്ത മാര്‍ക്കോടെ മലയാളം പരീക്ഷ പാസാകണമെന്നാണ് വ്യവസ്ഥ. മലയാളം സീനിയര്‍ ഡിപ്ലോമ പരീക്ഷയ്ക്ക് തുല്യമായ സിലബസിലാകും പിഎസ്‍സി സംഘടിപ്പിക്കുന്ന മലയാള ഭാഷാ പ്രാവിണ്യ പരീക്ഷ. മലയാളം മിഷൻ പരീക്ഷ പാസായ ക്ലാസ് 4 ജീവനക്കാരെ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സബോര്‍ഡിനേറ്റ് സര്‍വീസ് റൂളിൽ പുതിയ വ്യവസ്ഥ സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. ഭാഷാ ന്യൂനപക്ഷങ്ങൾക്കായുള്ള പ്രത്യേക വ്യവസ്ഥകളിൽ മാറ്റമില്ല.