വയനാട് : കബനിതീരത്തു ജലസേചനപദ്ധതിയുടെ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുവീണു തമിഴ്നാട് സ്വദേശിയായ തൊഴിലാളി മരിച്ചു. തമിഴ്നാട് ഈറോഡ് സ്വദേശി ഭൂമിനാഥന്‍ (27) ആണു മരിച്ചത്. കൂടെയുണ്ടായിരുന്ന ഈറോഡ് സ്വദേശി പ്രകാശ് (40) ഗൂരുതര പരുക്കുകളോടെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍. പുല്പള്ളി കൊളവള്ളിക്കു സമീപം 12.30 ഓടെയാണ് അപകടമുണ്ടായത്.