• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 26, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വന്യമൃ​ഗ പ്രതിരോധത്തിന് കേരളം നൽകിയ 620 കോടിയുടെ പദ്ധതി കേന്ദ്രം തള്ളി; അനങ്ങാതെ എംപിയും

by Web Desk 04 - News Kerala 24
February 17, 2024 : 4:20 pm
in Kerala, News
Reading Time: 1 min read
0
A A
0
വന്യമൃ​ഗ പ്രതിരോധത്തിന് കേരളം നൽകിയ 620 കോടിയുടെ പദ്ധതി കേന്ദ്രം തള്ളി; അനങ്ങാതെ എംപിയും

കൽപ്പറ്റ > വയനാട്ടിൽ മനുഷ്യജീവനെടുത്തുള്ള വന്യജീവി ആക്രമണങ്ങളിൽ ഇടപെടാതെ കേന്ദ്രസർക്കാരും എംപിയും. വന്യമൃഗശല്യ പ്രതിരോധത്തിന്‌ സംസ്ഥാന സർക്കാർ സമർപ്പിച്ച 620 കോടി രൂപയുടെ പദ്ധതി കേന്ദ്രസർക്കാർ നിരാകരിച്ചതും, വിഷയത്തിൽ രാഹുൽ ഗാന്ധി എംപി ഇടപെടത്തതിലും ശക്തമായ പ്രതിഷേധമാണ്‌ ഉയരുന്നത്‌.

പ്രശ്‌നത്തിന്‌ ശാശ്വതപരിഹാരമാണ്‌ വേണ്ടതെന്ന്‌ ജനങ്ങൾ ഒരേസ്വരത്തിൽ പറയുന്നു. വനം കൺകറന്റ്‌ ലിസ്‌റ്റിൽ ഉൾപ്പെട്ടതാണ്‌. വന്യമൃഗശല്യ പ്രതിരോധം കേന്ദ്രസർക്കാരിന്റെകൂടി ബാധ്യതയാണ്‌. എന്നാൽ കേന്ദ്രം, സംസ്ഥാനം സമർപ്പിച്ച പദ്ധതി തള്ളുകയാണുണ്ടായത്‌. ജില്ലയുടെ ജീവൽ പ്രശ്‌നങ്ങളിലൊന്നും എംപി ഇടപെടുന്നില്ല. സംസ്ഥാനത്തോടൊപ്പം ചേർന്നുനിന്ന്‌ കേന്ദ്രത്തിൽനിന്ന്‌ സഹായം ലഭ്യമാക്കാൻ ഉത്തരവാദിത്വമുള്ള രാഹുൽഗാന്ധിയുടെ നിഷ്‌ക്രിയത്വം ജില്ലയിൽ ചർച്ചയാണ്‌.

17 ദിവസത്തിനിടെ മൂന്ന്‌ ജീവനാണ്‌ കാട്ടാന കവർന്നത്‌. ജനുവരി 31ന്‌ തോൽപ്പെട്ടി നരിക്കല്ല് കമ്പിളിക്കാപ്പ് കോളനിയിലെ ലക്ഷ്‌മണൻ കൊല്ലപ്പെട്ടു. ചാലിഗദ്ദ പനച്ചിയിൽ അജീഷിനെ കഴിഞ്ഞ 10ന്‌ കാട്ടാന കൊന്നു. ദുരന്തത്തിന്റെ ഞെട്ടൽ മാറുംമുമ്പേയാണ്‌ പാക്കം വെള്ളച്ചാലിൽ പോൾ കാട്ടാന ആക്രമണത്തിൽ മരിക്കുന്നത്‌. വാകേരി കൂടല്ലൂരിൽ കടുവ യുവാവിനെ കൊന്നുതിന്നു. ജില്ലയിൽ ജീവിതം ഭയാനകമായിരിക്കുകയാണ്‌. വന്യജീവി ആക്രമണങ്ങളിൽ നാട്‌ സ്‌തംഭിച്ചു.

പ്രതിരോധത്തിന്‌ സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിക്കുമ്പോഴും പരിഹാരം പൂർണമാകുന്നില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്ന്‌ ജില്ലയിൽ കമാൻഡ്‌ കൺട്രോൾ സെന്റർ ആരംഭിക്കാനും പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കാനും തീരുമാനിച്ചു. ജില്ലയിലെ ജനപ്രതിനിധികളുടെ യോഗം വിളിച്ച്‌ സുപ്രധാന തീരുമാനങ്ങളെടുത്തു. പ്രതിരോധപ്രവർത്തനങ്ങൾക്കായി സിസിഎഫ്‌ റാങ്കിലുള്ള സ്‌പെഷ്യൽ ഓഫീസറെ നിയമിക്കും. കേരളം, കർണാടകം, തമിഴ്‌നാട്‌ സംസ്ഥാനങ്ങളിലെ ചീഫ്‌ സെക്രട്ടറിമാരുടെ എകോപനത്തിന്‌ സംവിധാനമൊരുക്കി. നഷ്‌ടപരിഹാരത്തിനായി 11.5 കോടി രൂപ അനുവദിച്ചു. കൂടുതൽ ആർആർടി സംഘങ്ങളെ നൽകി. ‘ബേലൂർ മഖ്‌ന’യെ മയക്കുവെടിവച്ച്‌ പിടിക്കാൻ യുദ്ധകാല പ്രവർത്തനങ്ങളാണ്‌ നടത്തുന്നത്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രിയ എസ്റ്റേറ്റ് : റവന്യൂവിന്റെ നീക്കത്തെ അട്ടിമറിക്കാൻ വനം വകുപ്പ്

Next Post

ജനരോഷം: പുൽപ്പള്ളിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ജനരോഷം: പുൽപ്പള്ളിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ജനരോഷം: പുൽപ്പള്ളിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ബജറ്റ്; പുതിയ കേരളത്തിനുള്ള ഉറച്ച കാൽവെപ്പ്‌: മുഖ്യമന്ത്രി

പൊങ്കാല ഒരുക്കങ്ങൾ തൃപ്തികരമെന്ന് മുഖ്യമന്ത്രി; ചൂട് നേരിടാൻ പ്രത്യേക ക്രമീകരണങ്ങളൊരുക്കുമെന്ന് ശിവൻകുട്ടി

വയനാടി​െൻറ ഭീതി: ഭാരത് ജോഡോ യാത്ര നിർത്തി ​വെച്ച് രാഹുൽ ഗാന്ധി വരുന്നു

വയനാടി​െൻറ ഭീതി: ഭാരത് ജോഡോ യാത്ര നിർത്തി ​വെച്ച് രാഹുൽ ഗാന്ധി വരുന്നു

വയനാട്ടിലെ വന്യജീവി ആക്രമണം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു

വയനാട്ടിലെ വന്യജീവി ആക്രമണം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു

വാഗ്‌ദാനം പാലിച്ച് സർക്കാർ: എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്‌പെൻസറികൾ ആരംഭിക്കുന്നു

ശ്രദ്ധിക്കുക! ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു; കേരളത്തിൽ റിപ്പോ‍ർട്ട് ചെയ്യുന്നത് ഉയർന്ന ചൂട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021