• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, December 7, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഒറ്റ അഫ്​ഗാനികൾ ഈ മണ്ണിൽ വേണ്ട ; കുടിയേറ്റക്കാരെ തിരിച്ചയച്ച് പാകിസ്ഥാൻ, ഭവിഷ്യത്തുണ്ടാകുമെന്ന് താലിബാൻ

by Web Desk 06 - News Kerala 24
November 9, 2023 : 7:00 am
0
A A
0
ഒറ്റ അഫ്​ഗാനികൾ ഈ മണ്ണിൽ വേണ്ട ; കുടിയേറ്റക്കാരെ തിരിച്ചയച്ച് പാകിസ്ഥാൻ, ഭവിഷ്യത്തുണ്ടാകുമെന്ന് താലിബാൻ

ഇസ്ലാമാബാദ്: അഫ്​ഗാൻ കുടിയേറ്റക്കാരെ തിരിച്ചയച്ച് പാകിസ്ഥാൻ. ഇതുവരെ രണ്ടര ലക്ഷം അഫ്​ഗാനികളെയാണ് പാകിസ്ഥാൻ തിരിച്ചയച്ചത്. പാക് നടപടിയിൽ അതൃപ്തി അറിയിച്ച് താലിബാൻ ​രം​ഗത്തെത്തി. അഫ്ഗാൻ കുടിയേറ്റക്കാരെ പുറത്താക്കി പാകിസ്ഥാൻ കാബൂളിനെ അപമാനിച്ചതായി  അഫ്ഗാൻ വിദേശകാര്യ ആക്ടിംഗ് മന്ത്രി അമീർ ഖാൻ മുത്താഖി ആരോപിച്ചു, അഫ്ഗാനിസ്ഥാന്റെ ഓൺലൈൻ വാർത്താ ഏജൻസിയായ ഖാമ പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. തങ്ങളുടെ ആശങ്കകൾ പാകിസ്ഥാൻ സൈനിക, വിദേശകാര്യ അധികാരികളോട് ഉന്നയിച്ചിട്ടുണ്ടെന്നും എന്നാൽ നാടുകടത്തൽ തടയാൻ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും മുത്താഖി പറഞ്ഞു.

കുടിയേറ്റക്കാരെ പാകിസ്ഥാൻ നാടുകടത്തുന്നത് അഫ്​ഗാന്റെ മേൽ സമ്മർദ്ദം ചെലുത്താനുള്ള ശ്രമമാണെന്നും എന്നാൽ അഫ്ഗാനിസ്ഥാൻ അത്തരം സമ്മർദ്ദത്തിന് വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാൻ അഭയാർത്ഥികളെയും കുടിയേറ്റക്കാരെയും തിരിച്ചയക്കാനുള്ള പാകിസ്ഥാൻ തീരുമാനത്തിൽ മുത്താഖി ആശങ്ക പ്രകടിപ്പിച്ചു. പാകിസ്ഥാനിലെ അധികാരികളോട് ആശങ്കകൾ അറിയിച്ചിട്ടും ചൊവികൊള്ളാത്തത് അയൽ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.

അതിനിടയിൽ, പാകിസ്ഥാൻ വിടാൻ നിർബന്ധിതരായ അഫ്ഗാനികൾ അഭിമുഖീകരിക്കുന്ന ഗുരുതരമായ വെല്ലുവിളികളെയും അപകടങ്ങളെയും കുറിച്ച് യുഎൻ അഭയാർത്ഥി ഹൈക്കമ്മീഷണർ (യുഎൻഎച്ച്സിആർ) മുന്നറിയിപ്പ് നൽകി. പാകിസ്ഥാനിൽ അനധികൃതമായി താമസിക്കുന്ന 1.7 ദശലക്ഷം അഫ്ഗാനികൾക്ക് ഒക്ടോബറിൽ അന്ത്യശാസനം നൽകിയിരുന്നു. തുടർന്ന് 250,000-ത്തിലധികം അഫ്​ഗാനികൾ പാകിസ്ഥാനിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചു. അതേസമയം, ഭൂരിഭാഗം പേരും സ്വമേധയാ പോയതാണെന്ന് പാകിസ്ഥാൻ വാദിക്കുന്നു. എന്നാൽ, നവംബർ ഒന്നിന് ശേഷം അഫ്​ഗാനികൾ പാകിസ്ഥാനിൽ നിന്ന്  മടങ്ങാൻ നിർബന്ധിതരായെന്ന് താലിബാൻ പറയുന്നു.

പാകിസ്ഥാന്റെ നടപടിയിൽ അഫ്ഗാനിസ്ഥാനിലെ വിദേശകാര്യ ആക്ടിംഗ് ഡെപ്യൂട്ടി മന്ത്രി ഷെർ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായി മുന്നറിയിപ്പ് നൽകി.  അഫ്ഗാൻ കുടിയേറ്റക്കാരെ നല്ല രീതിയിൽ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞതായി ടോളോ ന്യൂസിന്റെ റിപ്പോർട്ട് ചെയ്തു. കാണ്ഡഹാർ പ്രവിശ്യയിലെ അഭയാർഥി, സ്വദേശിവൽക്കരണ വകുപ്പിന്റെ വിവരം അനുസരിച്ച്, കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ 31,547 ആളുകളും 4,533 കുടുംബങ്ങളും പാകിസ്ഥാനിൽ നിന്ന് മടങ്ങിയെത്തിയതായി പറയുന്നു.

അഫ്ഗാൻ അഭയാർത്ഥികൾ ഒക്ടോബർ 31നകം  രാജ്യം വിടണമെന്ന് പാകിസ്ഥാൻ കാവൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഏകദേശം 20 ലക്ഷം അഫ്ഗാൻ അഭയാർഥികളാണ് പാകിസ്ഥാനിലുള്ളത്. രേഖകളില്ലാത്തവരെ മടക്കി അയക്കുക മാത്രമാണ് ചെയ്യുന്നതെന്ന് പാകിസ്ഥാൻ വിശദീകരിച്ചു. സ്വമേധയാ സ്വദേശത്തേക്ക് പോകുന്നതിന് പുറമെ, ചെറിയ കുറ്റങ്ങൾക്ക് തടവിലാക്കപ്പെട്ട അഫ്ഗാൻ പൗരന്മാരെയും നാടുകടത്തുന്നുണ്ടെന്ന് ഡോൺ റിപ്പോർട്ട് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇസ്രയേൽ കൊന്നൊടുക്കുന്നത് നിരപരാധികളെ ; കെപിസിസിയുടെ പലസ്തീന്‍ ഐക്യദാര്‍ഢ്യറാലി 23ന്

Next Post

66 കാരൻ ഓടിച്ച ബിഎംഡബ്ല്യു പബ്ബിലേക്ക് ഇടിച്ചു കയറി, 2 കുട്ടികളടക്കം 5 ഇന്ത്യൻ വംശജർക്ക് ദാരുണാന്ത്യം

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞു ; 16 പേര്‍ക്ക് പരിക്ക്

66 കാരൻ ഓടിച്ച ബിഎംഡബ്ല്യു പബ്ബിലേക്ക് ഇടിച്ചു കയറി, 2 കുട്ടികളടക്കം 5 ഇന്ത്യൻ വംശജർക്ക് ദാരുണാന്ത്യം

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

ഇടുക്കിയില്‍ ക്രൂര കൊലപാതകം; ഭാര്യാപിതാവിനെ മരുമകന്‍ വെട്ടികൊന്നു, ഭാര്യയെയും ആക്രമിച്ചു

ആലുവയിലെ കൊലപാതകം: വെള്ളിയാഴ്ച വൈകിട്ട് 5.30യോടെ കൊല നടത്തിയതായി മൊഴി, അസഫാക് മുമ്പ് മോഷണക്കേസിലും പ്രതി

ആലുവ കേസ് ; പ്രതി അസ്ഫാക് ആലത്തിന്‍റെ ശിക്ഷാ വിധിയില്‍ ഇന്ന് വാദം നടക്കും

ചപ്പാരം ഏറ്റുമുട്ടൽ: ഓടിരക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി തെരച്ചിൽ ഊർജിതം, 2 പേർ പിടിയിൽ

ചപ്പാരം ഏറ്റുമുട്ടല്‍; പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി, 5 മാവോയിസ്റ്റുകള്‍ ഉണ്ടായിരുന്നതായി എഫ്ഐആര്‍

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In