തിരുവനന്തപുരം ∙ കേരള തീരങ്ങളിൽ ശനിയും ഞായറും, ലക്ഷദ്വീപ് തീരങ്ങളിൽ ശനി മുതൽ തിങ്കൾ വരെയും മത്സ്യബന്ധനത്തിന് പോകരുതെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കർണാടക തീരത്തു മത്സ്യബന്ധനത്തിന് തടസ്സമില്ല.
കേരള തീരങ്ങളിൽ ശനിയും ഞായറും, ലക്ഷദ്വീപ് തീരങ്ങളിൽ ശനി മുതൽ തിങ്കൾ വരെയും മണിക്കൂറിൽ 40 മുതൽ 55 കിലോമീറ്റര്‍ വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
13, 14 തീയതികളിൽ കന്യാകുമാരി തീരം, തെക്കു- കിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ് തീരങ്ങളിലും 16ന് തെക്കു- കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലും മണിക്കൂറിൽ 40 മുതൽ 55 കിലോമീറ്റര്‍ വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.