ശൈത്യകാലത്ത് ജലദോഷം, പനി, ചുമ തുടങ്ങിയ സീസണൽ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. തണുപ്പുകാലത്ത് ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിന് ആരോഗ്യകരമായ പ്രതിരോധശേഷി നിലനിർത്തുക പ്രധാനമാണ്. വിവിധ രോഗങ്ങൾ ബാധിക്കാതിരിക്കാൻ പ്രതിരോധശേഷി കൂട്ടേണ്ടത് പ്രധാനമാണ്. അതിനാൽ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചറിയാം…
എള്ള്…
കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവയാൽ സമ്പന്നമായ എള്ള് ഊർജ്ജ നില വർദ്ധിപ്പിക്കുകയും പ്രതിരോധശേഷി കൂട്ടുകയും ചെയ്യുന്നു. എള്ളിൽ അയേൺ അംശം ധാരാളമുണ്ട്. ഇതുകൊണ്ടുതന്നെ ഇത് വിളർച്ച പോലുള്ള പ്രശ്‌നങ്ങൾക്കുള്ള സ്വാഭാവിക പരിഹാരവുമാണ്. ദിവസവും ഒരു ടേബിൾസ്പൂൺ എള്ള് കുതിർത്തോ മുളപ്പിച്ചോ കഴിക്കുന്നതും നല്ലതാണ്. അനീമിയ പോലുളള പ്രശ്‌നങ്ങൾ തടയുന്നു.
ശർക്കര…
ശർക്കരയിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ ഊഷ്മളമായി നിലനിർത്താൻ സഹായിക്കുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നിരവധി സംയുക്തങ്ങൾ ശർക്കരയിൽ അടങ്ങിയിട്ടുണ്ട്.
മധുരക്കിഴങ്ങ്…
വിറ്റാമിൻ എ, ബി, സി, കോംപ്ലക്സ് കാർബോഹൈഡ്രേറ്റ്, നാരുകൾ, പൊട്ടാസ്യം, ഫോളേറ്റ്, മാംഗനീസ് എന്നിവയുടെ ഉറവിടമാണ് മധുരക്കിഴങ്ങ്. ഇവ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും വീക്കം ചെറുക്കാനും ആരോഗ്യകരമായ അസ്ഥികളെ പ്രോത്സാഹിപ്പിക്കാനും വിട്ടുമാറാത്ത അവസ്ഥകളെ തടയാനും സഹായിക്കുന്നു.
പാലക്ക് ചീര…
ഇരുമ്പും അവശ്യ പോഷകങ്ങളും അടങ്ങിയ ചീര പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു. വിറ്റാമിൻ എ, ബി, സി, കെ എന്നിവയാൽ സമ്പന്നമാണ് പാലക്ക് ചീര. ഇത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും എല്ലുകളുടെ ആരോഗ്യം ശക്തിപ്പെടുത്താനും സഹായിക്കുന്നു.
ഓറഞ്ച്…
വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച് സീസണൽ രോഗങ്ങൾ തടയുന്നു. മാത്രമല്ല പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഓറഞ്ചിൽ വിറ്റാമിൻ സിയുടെ ഗണ്യമായ അളവിലുള്ള സാന്നിധ്യവും കൊളാജൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഓറഞ്ചിൽ ആന്റിഓക്‌സിഡന്റുകൾ, നാരുകൾ, മറ്റ് വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.