ന്യൂഡൽഹി : എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് കേരളത്തിലെ യാഥാർത്ഥ്യമെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. അതിൽ എതിർപ്പുണ്ടാവേണ്ട കാര്യമില്ലെന്നും കാന്തപുരത്തിനും ലീഗിനും അനുകൂലമായ കാര്യങ്ങളാണ് സർക്കാർ ചെയുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ സമയം മതസംഘടനകൾ പറയുന്ന തരത്തിലേക്ക് എത്തിയിരിക്കുന്നു. വെള്ളാപ്പള്ളിയുടെ പ്രതികരണത്തിൽ പ്രതിപക്ഷ നേതാവിന് എന്തിനാണ് പൊള്ളുന്നതെന്ന് ചോദിച്ച മുരളീധരൻ ലീഗ് പറയുന്നതിന് അപ്പുറം ചലിക്കാൻ സതീശന് കഴിയില്ലെന്നും ആരോപിച്ചു. കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടായി മാറുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം.