മുംബൈ: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കണമെന്ന അനന്തരവൻ ശരദ് പവാറിന്റെ നിർദേശം പരിഹസിച്ച് തള്ളി എൻ.സി.പി സ്ഥാപക നേതാവ് ശരദ് പവാർ. പാർട്ടി പ്രവർത്തകർ ആഗ്രഹിക്കുന്ന കാലത്തോളം താൻ തുടരുമെന്നും പവാർ വ്യക്തമാക്കി.”എത്രാമത്തെ വയസിലാണ് മൊറാർജി ദേശായി പ്രധാനമന്ത്രിയായത് എന്ന് താങ്കൾക്കറിയാമോ? ഞാൻ പ്രധാനമന്ത്രി പദം പോയിട്ട് ഒരു മന്ത്രിസ്ഥാനം പോലും ആഗ്രഹിക്കുന്നില്ല. ജനങ്ങളെ സേവിക്കാൻ മാത്രമാണ് താൽപര്യം.”-തനിക്ക് 83 വയസായി എന്ന അജിത് പവാറിന്റെ പരാമർശത്തിൽ ശരദ് പവാർ തിരിച്ചടിച്ചു. 83 വയസായ ശരദ് പവാറിന് ഇനിയെങ്കിലും രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചുകൂടെ എന്നായിരുന്നു ശരദ് പവാർ ചോദിച്ചത്.
താൻ വയസനായിട്ടില്ലെന്ന് അടിവരയിട്ട ശരദ് പവാർ ‘ഞാൻ ക്ഷീണിതനായിട്ടില്ല, അതിനാൽ വിരമിക്കാനുമായിട്ടില്ല’ എന്ന അടൽ ബിഹാരി വാജ്പേയിയുടെ വാക്കുകളും ഉദ്ധരിച്ചു.
എന്നോട് വിരമിക്കണമെന്ന് പറയാൻ അവർ ആരാണ്. ഞാനിപ്പോഴും ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്.- മറാത്തി ഡിജിറ്റൽ ന്യൂസ് ചാനലായ മുംബൈ ടാകിന് നൽകിയ അഭിമുഖത്തിൽ ശരദ് പവാർ വ്യക്തമാക്കി. താൻ ശരദ്കുമാറിന്റെ മകൻ അല്ലാത്തതുകൊണ്ടാണ് മാറ്റിനിർത്തുന്നതെന്ന അജിത് പവാറിന്റെ വാദത്തിന് ഇത്തരം വിഷയങ്ങളിൽ ഒരുപാട് പ്രതികരിക്കാൻ ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അജിത് മന്ത്രിയായി, ഇപ്പോൾ ഉപമുഖ്യമന്ത്രിയും. തന്റെ മകൾ സുപ്രിയക്ക് വേണമെങ്കിൽ മന്ത്രിസ്ഥാനം നൽകാൻ സാധിക്കുമായിരുന്നു. എങ്കിലും അത് ചെയ്തില്ലയെന്നും ശരദ് പവാർ ചൂണ്ടിക്കാട്ടി.