ഗ്രൂപ്പിൽ നിന്ന് പുറത്തുപോകാൻ പുതിയ സംവിധാനവുമായി വാട്സപ്പ്. ഗ്രൂപ്പുകളിൽ നിന്ന് ലെഫ്റ്റ് ആവുമ്പോൾ അവിടെ മറ്റുള്ള എല്ലാ അംഗങ്ങൾക്കും നിലവിൽ അത് അറിയാൻ കഴിയും. പുതിയ സംവിധാനത്തിൽ ആരും അറിയാതെ ഗ്രൂപ്പ് വിടാൻ സാധിക്കും. ഈ ഫീച്ചർ നിലവിൽ നിർമാണത്തിലാണെന്നും ഏറെ വൈകാതെ ഉപയോക്താക്കൾക്ക് ലഭ്യമാവുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പുതിയ സംവിധാനം അനുസരിച്ച് ഒരു അംഗം ഗ്രൂപ്പ് വിടുമ്പോൾ അഡ്മിന്മാർക്ക് മാത്രമേ അത് അറിയാൻ കഴിയൂ. വാട്സപ്പ് ഡെസ്ക്ടോപ്പ് ബീറ്റ വേർഷനുകളിലും ഇത് ലഭ്യമായേക്കും. എന്നാൽ, ആൻഡ്രോയ്ഡ്, ആപ്പിൾ വാട്സപ്പ് ബീറ്റ വേർഷനിലാവും ആദ്യം ഈ ഫീച്ചർ ലഭ്യമാവുക.