തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബംപർ നറുക്കെടുപ്പ് നാളെ. ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെ ഈ വർഷത്തെ വിഷു ബമ്പർ ഭാഗ്യശാലിയെ അറിയാനാകും. പന്ത്രണ്ട് കോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന ടിക്കറ്റിന് 300 രൂപയാണ് വില.VA, VB, VC, VD, VE, VG എന്നീ ആറു സീരീസുകളിലാണ് ടിക്കറ്റുകൾ പുറത്തിറക്കിയിട്ടുള്ളത്. രണ്ടാം സമ്മാനം ഒരു കോടി വീതം ആറ് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായ പത്ത് ലക്ഷം ആറ് പേർക്ക് വീതം ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയും അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപയുമാണ്. ആറാം സമ്മാനം 5,000 രൂപയും ഏഴാം സമ്മാനം 2,000 രൂപയും എട്ടാം സമ്മാനം ആയിരം രൂപയും 9-ാം സമ്മാനം 500 രൂപയും പത്താം സമ്മാനം 300 രൂപയുമാണ്. കൂടാതെ 500 മുതൽ ഒരുലക്ഷം രൂപ വരെയുള്ള മറ്റ് സമ്മാനങ്ങളുമുണ്ട്.