തിരുവനന്തപുരം : സ്വര്‍ണകടത്ത് കേസുമായി ബന്ധപ്പെട്ട സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളെ തള്ളിയും മുഖ്യമന്ത്രിയെ പിന്തുണച്ചും സിപിഎം കേന്ദ്ര കമ്മറ്റി അംഗവും ഇടതുമുന്നണി കണ്‍വീനറുമായ. ഇ. പി.ജയരാജന് രംഗത്ത്. സ്വപ്നയുടെ ആരോപണത്തിന് പിനിൽ ഗുഡാലോചനയാണെന്ന് അദ്ദേഹം പറഞ്ഞു. വർഗീയ ശക്തികൾ ഉൾപ്പെടുന്ന ഗൂഡാലോചന സർക്കാർ അന്വേഷിക്കണം. മുഖ്യമന്ത്രി രാജി വയ്ക്കേണ്ടതില്ല. അടിസ്ഥാന രഹിതമായ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പോലും പറയണ്ട. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം സ്വപ്ന ആര് എസ് എസിന്റെ നിയന്ത്രണത്തിലാണ്. പി.സി.ജോർജിന്റെ ഇടപെടൽ സംബന്ധിച്ച തെളിവുകൾ പുറത്ത് വനിട്ടുണ്ട്. തുല്യ ദുഖിതർ ഒരുമിക്കുകയാണ്. ജനം തളളിയ ആരോപണമാണിത്.ചെമ്പിൽ സ്വർണം കടത്തുമെന്നതൊക്കെ ആരു വിശ്വസിക്കുമെന്നും ജയരാജന് ചോദിച്ചു