ദുബൈ: ദുബൈ റെസിഡന്‍ഷ്യല്‍ ഒയാസിസ് ഫാമിലി ഫെസ്റ്റ് ’23 ജനുവരി 13, 14 തീയ്യതികളില്‍ അല്‍ ഖുസൈസിലെ ദുബൈ റെസിഡന്‍ഷ്യല്‍ ഒയാസിസ് കാമ്പസില്‍ അരങ്ങേറി. നിരവധി ഓണ്‍ സ്റ്റേജ് വിനോദ പരിപാടികളും ഗെയിമുകളും കായിക വിനോദങ്ങളും സംഗീതവും ഭക്ഷ്യ, വസ്‍ത്ര സ്റ്റാളുകളും ഉള്‍പ്പെടെ വിപുലമായ പരിപാടിയായിരുന്നു സംഘടിപ്പിച്ചതെന്ന് പ്രോപ്പര്‍ട്ടി മാനേജര്‍ ഹാനി മുസ്‍തഫ അല്‍ ഹമദ് പറഞ്ഞു. രണ്ട് ദിവസം നീണ്ടുനിന്ന ആഘോഷ പരിപാടികളില്‍ 15 രാജ്യക്കാരായ 324ല്‍ അധികം കുടുംബങ്ങള്‍ പങ്കെടുത്തു. അനില്‍ മൂപ്പന്‍, അബ്‍ദുല്‍ ബാരി, സാദത്ത് നാലകത്ത്, മുജീബ് എം ഇസ്‍മയില്‍, ഡെയ്സന്‍ വര്‍ഗീസ്, സിറാജ് ഇസ്‍മയില്‍ തുടങ്ങിയവരായിരുന്നു ഡിആര്‍ഒ ഫെസ്റ്റ് ഓര്‍ഗനൈസിങ് കമ്മിറ്റി അംഗങ്ങള്‍. ദേവദാരു ആയുര്‍വേദിക് മെഡിക്കല്‍ സെന്ററിന്റെ ഉദ്ഘാടനം ഈ പരിപാടിയില്‍ വെച്ച് നടന്നു.
“ഡിആര്‍ഒ ഫെസ്റ്റ് 2022ന്റെ വിജയത്തെ തുടര്‍ന്ന് ഈ വര്‍ഷം ഏറെ പുതുമകളോടെ വിപുലമായാണ് പരിപാടി സംഘടിപ്പിച്ചത്. നൃത്ത, സംഗീത പരിപാടികള്‍ക്ക് പുറമെ പ്രൊഫഷണല്‍ ആര്‍ടിസ്റ്റുകള്‍ അണിനിരന്ന വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. ദന റാസിക് ആന്റ് ടീമിന്റെ അറബിക് ഡാന്‍സ് പരിപാടിയായ മെഹ്‍ഫിലെ ഷാം, സ്റ്റീഫന്‍ ദേവസ്സി നയിച്ച മ്യൂസിക്കല്‍ നൈറ്റ് എന്നിവയ്ക്ക് പുറമെ ബോളിവുഡ് നൃത്ത പരിപാടികളും അരങ്ങേറി. വിവിധ സ്റ്റേജ് പരിപാടികളിലൂടെ ഡിആര്‍ഒയിലെ താമസക്കാരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള പ്രത്യേക അവസരവും ഒരുക്കിയിരുന്നു” – അനില്‍ മൂപ്പന്‍ പറഞ്ഞു.
“അണ്‍ലിമിറ്റഡ് വിനോദ പരിപാടികളും, അറബിക്, നോര്‍ത്ത് ഇന്ത്യന്‍, സൗത്ത് ഇന്ത്യന്‍ വിഭവങ്ങളുടെ വിപുലമായ ഇനങ്ങള്‍ അണിനിരന്ന നിരവധി ഫുഡ് സ്റ്റാളുകള്‍, ഗെയിം ആര്‍ക്കേഡുകള്‍, മെഹന്ദി സ്റ്റാളുകള്‍ എന്നിങ്ങനെയുള്ള നിരവധി പരിപാടികള്‍ സജ്ജീകരിച്ചിരുന്നു. സമാനതകളില്ലാത്ത സന്തോഷവും ആനന്ദവും വിശ്രമ വേളയും സമ്മാനിച്ച രണ്ട് ദിവസങ്ങളായിരുന്നു ഇത്. ആളുകള്‍ക്ക് വലിയ സന്തോഷം പകരാനും വ്യത്യസ്‍തമായൊരു അനുഭവം സമ്മാനിക്കാനും സാധിച്ചതില്‍ ഏറെ സന്തോഷമുണ്ട്” – അദ്ദേഹം പറഞ്ഞു.
ഫെസ്റ്റില്‍ വെച്ച് അല്‍ ഖുസൈസിലെ ദേവദാരു ആയുര്‍വേദ മെഡിക്കല്‍ സെന്ററിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രാലയത്തിലെ ഇഎച്ച്എസ് അഡ്വൈസര്‍ അബ്‍ദെല്‍അസി അല്‍സയാതി നിര്‍വഹിച്ചു. ആരോഗ്യ മന്ത്രാലയത്തിനെ ഇഎച്ച്എസ് ഫിനാന്‍സ് ഡയറക്ടര്‍ ഫൈസലിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഉദ്ഘാടനം. യുഎഇയില്‍ റാഹ ആയുര്‍വേദ ഹോസ്‍പിറ്റലിന്റെയും ഇന്റഗ്രേറ്റഡ് റിഹാബിന്റെയും കീഴിലുള്ള ആദ്യ സംരംഭമാണിതെന്ന് റഹ ദേവദാരു ആയുര്‍വേദ ഹോസ്‍പിറ്റല്‍സിന്റെയും ഇന്റഗ്രേറ്റഡ് റിഹാബ് കൊച്ചിയുടെയും മെഡിക്കല്‍ ഡയറക്ടര്‍ ഡോ. എ.എം അന്‍വര്‍ പരിപാടിയില്‍ സംസാരിക്കവെ പറഞ്ഞു. “എല്ലാവരുടെയും സൗഖ്യം ഉറപ്പുവരുത്തുന്നതിനായി ആയുര്‍ദേവത്തിലെ പരമ്പരാഗത ചികിത്സാ രീതികളും അഡംബരം നിറഞ്ഞ സൗകര്യങ്ങളുമാണ് ദേവദാരുവില്‍ സമന്വയിപ്പിക്കുന്നത്. നല്ല ആരോഗ്യവും ഉന്മേഷവും ലഭിക്കാന്‍ അനുയോജ്യമായ അന്തരീക്ഷമാണ് സെന്ററില്‍ ഒരുക്കിയിട്ടുള്ളത്. പഞ്ചകര്‍മ, ആയുര്‍വേദത്തിലെ പ്രധാന ചികിത്സകള്‍, റീസ്റ്റോറേറ്റീവ് സൗന്ദര്യ വര്‍ദ്ധക ചികിത്സകള്‍, ന്യുട്രീഷണല്‍ ചികിത്സകള്‍, യോഗ, മെഡിറ്റേഷന്‍, വിദഗ്ധ സംവിധാനങ്ങളും പ്രകൃതിദത്തമായ ചേരുവകളും ഒത്തുചേരുന്ന മറ്റ് ആയൂര്‍വേദ ചികിത്സകള്‍ എന്നിവയെല്ലം ഇവിടെ ലഭ്യമാവും. ദൈനംദിന തിരക്കുകളില്‍ നിന്ന് അകന്ന് സ്വന്തത്തിന് വേണ്ടി അല്‍പസമയം മാറ്റിവെയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനിയോജ്യമായ സ്ഥലമായിരിക്കും ദേവദാരു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ നടന്ന കായിക പരിപാടികളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും ഫാമിലി ഫെസ്റ്റില്‍ വിതരണം ചെയ്‍തു.