• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ദിലീപിനെ ശ്രീലേഖ എന്തിന് നിരപരാധിയാക്കുന്നു? നടി കേസിലെ വസ്തുതകളെ വളച്ചൊടിയ്ക്കുന്നതായി വിമർശനം

by Web Desk 04 - News Kerala 24
July 11, 2022 : 3:53 pm
0
A A
0
ദിലീപിനെ ശ്രീലേഖ എന്തിന് നിരപരാധിയാക്കുന്നു? നടി കേസിലെ വസ്തുതകളെ വളച്ചൊടിയ്ക്കുന്നതായി വിമർശനം

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ആർ ശ്രീലേഖയുടെ അവകാശവാദങ്ങൾ പലതും പ്രോസിക്യൂഷൻ കേസുമായി ഒത്തുപോകുന്നതല്ല. അ‍ർധ സത്യങ്ങളോ അസത്യങ്ങളോ ആണ് ഇവയെന്നാണ് നിരീക്ഷണം. കോടതി അന്തിമവിധി പറയും മുമ്പ് വിചാരണയിലിരിക്കുന്ന കേസിൽ ശ്രീലേഖ നിഗമനത്തിലെത്തിയതാണ് ചോദ്യം ചെയ്യപ്പെടുന്നതും.

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപിനെ നിരപരാധിയെന്ന് മുദ്രകുത്തി ആർ ശ്രീലേഖ നടത്തിയ പരാമർശങ്ങളുടെ യുക്തി കൂടിയാണ് ഈ ഘട്ടത്തിൽ ചോദ്യം ചെയ്യപ്പെടുന്നത്. ജയിലിൽ നിന്ന് പൾസർ സുനി പറഞ്ഞിട്ടാണ് വിപിൻ ലാൽ കത്തെഴുതിയതെന്ന് സഹതടവുകാരടക്കം മൊഴി നൽകിയിരുന്നു. എന്നാൽ മറ്റാരുടെയോ നിർദേശപ്രകാരം ജയിലിന് പുറത്ത് വച്ച് വിപിൻ ലാൽ കത്തെഴുതിയെന്നാണ് ശ്രീലേഖ തന്റെ യൂട്യൂബ് വീഡിയോയിലൂടെ വാദിക്കുന്നത്. എന്നാൽ ജയിലിലെ സെല്ലിൽ കിടന്ന് വിപിൻ ലാലിനെക്കൊണ്ട് പൾസർ സുനി കത്തെഴുതിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ കത്തിലെ കൈയ്യക്ഷരം തന്‍റേതാണെന്ന് വിപിൻ ലാലും സമ്മതിച്ചിട്ടുണ്ട്.

2022 ൽ പൾസർ സുനിയുടെ അമ്മയുടെ പക്കൽ നിന്ന് കിട്ടിയത് മറ്റൊരു കത്താണെന്നും ഇതിന് വിപിൻ ലാൽ എഴുതിയതുമായി ബന്ധമില്ലെന്നുമാണ് പ്രോസിക്യൂഷൻ പറയുന്നത്. പൊലീസുകാരാണ് ജയിലിനുളളിലേക്ക് ഫോൺ കടത്തിയതെന്ന ശ്രീലേഖയുടെ വാദത്തെയും പ്രോസിക്യൂഷൻ നിരാകരിക്കുന്നു. ഫോൺ ഒളിപ്പിച്ച് കടത്തിയ ചെരുപ്പ് പിന്നീട് ജയിൽ വളപ്പിനുളളിൽ അവശിഷ്ടങ്ങൾ കത്തിച്ചുകളയുന്ന കൂട്ടത്തിൽ നശിപ്പിച്ചുവെന്നാണ് പൾസർ സുനി തന്നെ നൽകിയ മൊഴി. ദിലീപും സുനിൽകുമാറും ഒരു ടവ‍ർ ലൊക്കേഷനിൽ വന്നത് ഗൂഡാലോചനയ്ക്ക് തെളിവല്ലെന്ന ശ്രീലേഖയുടെ വാദത്തെയും അന്വേഷണസംഘം നിരാകരിക്കുന്നു.

കൊച്ചിയിൽ ‘മഴവില്ലഴകിൽ അമ്മ’ എന്ന പരിപാടിയ്ക്കിടെയാണ് ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിൽ വഴക്കുണ്ടാകുന്നത്. അതിന് താരങ്ങളും സാക്ഷികളാണ്. പൾസർ സുനിയുടെ പശ്ചാത്തലമറിയാവുന്ന ദിലീപ് അവിടെ വെച്ചാണ് ക്വട്ടേഷൻ നൽകിയത്. പൾസർ സുനിയെ പിടികൂടി ചോദ്യം ചെയ്ത ആദ്യ അന്വേഷണസംഘത്തോട് ദിലീപിന്‍റെ പങ്കാളിത്തത്തെപ്പറ്റി എന്തുകൊണ്ട് മിണ്ടിയില്ല എന്ന ശ്രീലേഖയുടെ ചോദ്യത്തെയും പ്രോസിക്യൂഷൻ നിരാകരിക്കുന്നു. ഉന്നതർ ഉൾപ്പെട്ട ഗൂഡാലോചന നടന്നുവെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ആദ്യ കുറ്റപത്രത്തിനുശേഷം അന്വേഷണസംഘം വിപുലീകരിച്ച് വിശദമായി അന്വേഷിച്ച് ദിലീപിലേക്കെത്തിയത്. നടിയെ ആക്രമിച്ച കേസിൽ ഒരുഘട്ടത്തിൽപ്പോലും ഭാഗമായിട്ടില്ലാത്ത ശ്രീലേഖ ജോലിയിൽ നിന്ന് വിരമിച്ച ശേഷം നടത്തുന്ന പരാർമർശങ്ങൾരക്കെതിരെ അന്വേഷണസംഘം നിയമപരമായി നീങ്ങുന്നതും ഇതുകൊണ്ടുതന്നെയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭാഗ്യശാലിക്ക് 75 ലക്ഷം ; വിന്‍ വിന്‍ W- 676 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Next Post

അട്ടപ്പാടിയിൽ 10 അംഗ സംഘത്തിന്‍റെ അടിയേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി വിനായകനും മരിച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
അട്ടപ്പാടിയിൽ 10 അംഗ സംഘത്തിന്‍റെ അടിയേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി വിനായകനും മരിച്ചു

അട്ടപ്പാടിയിൽ 10 അംഗ സംഘത്തിന്‍റെ അടിയേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി വിനായകനും മരിച്ചു

സുബൈർ കൊലക്കേസ്: കുറ്റപത്രം സമർപ്പിച്ചു, പ്രതികളെല്ലാം ബിജെപി -ആർഎസ്എസ് പ്രവർത്തകർ

സുബൈർ കൊലക്കേസ്: കുറ്റപത്രം സമർപ്പിച്ചു, പ്രതികളെല്ലാം ബിജെപി -ആർഎസ്എസ് പ്രവർത്തകർ

മുഖ്യമന്ത്രിക്കെതിരെ സ്വപ്ന ഗൂഢാലോചന നടത്തി ; തെളിവുണ്ട്, കോടതിയിൽ ആവർത്തിച്ച് സർക്കാർ

മുഖ്യമന്ത്രിക്കെതിരെ സ്വപ്ന ഗൂഢാലോചന നടത്തി ; തെളിവുണ്ട്, കോടതിയിൽ ആവർത്തിച്ച് സർക്കാർ

ഇന്റലിജൻസ് ബ്യൂറോ റിക്രൂട്ട്മെന്റ്; 700ലധികം ഒഴിവുകൾ; അപേക്ഷ ഓ​ഗസ്റ്റ് 19വരെ

ഇന്റലിജൻസ് ബ്യൂറോ റിക്രൂട്ട്മെന്റ്; 700ലധികം ഒഴിവുകൾ; അപേക്ഷ ഓ​ഗസ്റ്റ് 19വരെ

‘പതിനെട്ടാം വയസില്‍ എന്നെ കള്ളക്കേസില്‍ കുടുക്കിയ മഹതി’; ശ്രീലേഖയ്ക്കെതിരെ ബിന്ദു അമ്മിണി

'പതിനെട്ടാം വയസില്‍ എന്നെ കള്ളക്കേസില്‍ കുടുക്കിയ മഹതി'; ശ്രീലേഖയ്ക്കെതിരെ ബിന്ദു അമ്മിണി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In