• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, November 28, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home information

റോഡിലെ ഇരട്ട മഞ്ഞവരകള്‍ എന്തിന്? മറ്റു വരകളുടെ അര്‍ത്ഥമെന്ത്? അറിഞ്ഞാല്‍ ജീവൻ രക്ഷിക്കാം!

by Web Desk 06 - News Kerala 24
March 12, 2023 : 6:26 am
0
A A
0
റോഡിലെ ഇരട്ട മഞ്ഞവരകള്‍ എന്തിന്? മറ്റു വരകളുടെ അര്‍ത്ഥമെന്ത്? അറിഞ്ഞാല്‍ ജീവൻ രക്ഷിക്കാം!

പത്തനംതിട്ട കിഴവള്ളൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ഇടിയുടെ ആഘാതത്തിൽ പള്ളിയുടെ കമാനം അടക്കം ഇടിഞ്ഞുവീഴുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. റോഡിലെ മഞ്ഞ വര ഭേദിച്ച് വലതുവശം ചേർന്ന് ബസ് മുന്നോട്ട് വരുന്നതും പഞ്ചായത്ത് ഓഫീസിന് മുന്നിൽ വച്ച് ഒരു കാറിനെ ബസ് മറികടക്കുന്നതും എതിരെ വന്ന സൈലോ കാർ ബസില്‍ ഇടിക്കുന്നതും വീഡിയോയില്‍ കാണാം.  ഇടിയുടെ ആഘാതത്തിൽ ഇടത്തേക്ക് വെട്ടിച്ച ബസ് കിഴവള്ളൂർ ഓർത്തഡോക്സ് വലിയ പള്ളിയുടെ മതിലില്‍ ഇടിക്കുകയും കമാനം തകർന്ന് ബസിന് മുകളിൽ വീഴുകയും ചെയ്യുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.

റോഡിലെ ഇരട്ട മഞ്ഞ വര ഭേദിച്ചതാണ് അപകടത്തിന്‍റെ പ്രധാനകാരണം. ഈ സാഹചര്യത്തില്‍ റോഡിലെ ഗതാഗത ചിഹ്നങ്ങളെപ്പറ്റി ഒന്ന് അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.  കാരണം ഡ്രൈവിംഗ് ലൈസന്‍സുള്ള പലര്‍ക്കും ഗതാഗത ചിഹ്നങ്ങളില്‍ പലതും അറിയില്ല. നമ്മളില്‍ പലരുടെയും സുരക്ഷാ ബോധം, സിഗ്നലുകളിലെ ചുവപ്പ്, മഞ്ഞ, പച്ച ലൈറ്റുകളില്‍ മാത്രം ആരംഭിക്കുന്നതും അവസാനിക്കുന്നതുമാണ്. അപ്പോള്‍പ്പിന്നെ റോഡിലെ വരകളെക്കുറിച്ചു പറയേണ്ടതില്ലല്ലോ. അവ എന്താണെന്നും എന്തിനാണെന്നുമൊക്കെ അറിയുന്നവര്‍ ചുരുക്കം. റോഡ് ചിഹ്നങ്ങളുടെ ഭാഗമാണ് ഈ വരകളെന്ന് നിങ്ങള്‍ക്കറിയുമോ? റോഡ് ലൈനുകള്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? സുരക്ഷിതയാത്രയ്ക്ക് അവയെക്കുറിച്ച് അറിഞ്ഞിരിക്കണം. ഓരോ വരയിലും ഓരോ നിര്‍ദേശങ്ങള്‍ അടങ്ങിയിട്ടുണ്ട്. മാന്യതയുള്ള നല്ല ഡ്രൈവറാകാന്‍, തന്റെയും റോഡിലുള്ള മറ്റുള്ളവരുടെയും ജീവന്‍ കാക്കാന്‍ അവ അറിഞ്ഞിരിക്കണം.

ഇരട്ട തുടർച്ചയായ മഞ്ഞ വര
റോഡിലെ വരകളുടെ പട്ടികയിലെ ഏറ്റവും കർശനമായ മുന്നറിയിപ്പാണിത്. അതുകൊണ്ടുതന്നെ ഈ വരെയക്കുറിച്ച് ആദ്യം തന്നെ വിശദമാക്കാം.  ഒരു ഇരട്ട തുടർച്ചയായ മഞ്ഞ വര സൂചിപ്പിക്കുന്നത് രേഖ മുറിച്ചുകടക്കുന്നത് ഇരുവശത്തേക്കും അനുവദനീയമല്ല എന്നാണ്. അതിനാൽ ഓവർടേക്കിംഗോ യു-ടേണുകളോ ഇവിടെ ഒരു കാരണവശാലും ചെയ്യരുത്.  അല്ലെങ്കിൽ ലെയ്ൻ മാറരുത്. അപകടസാധ്യത കൂടുതലുള്ള അപകടകരമായ രണ്ടുവരി റോഡുകളിലാണ് ഈ രീതി സാധാരണയായി കാണപ്പെടുന്നത്.

തുടര്‍ച്ചയായ മഞ്ഞവര
റോഡിനുനടുവിലെ തുടര്‍ച്ചയായ മഞ്ഞവര ഒരുകാരണവശാലും മറികടക്കല്‍ പാടില്ലെന്ന സൂചന നല്‍കുന്നു. വളവുകളിലും അപകടമേഖലകളിലുമാണിത്.

മുറിഞ്ഞ മഞ്ഞ റോഡ് വരകള്‍
ഓവര്‍ടേക്കിംഗ് അല്ലെങ്കില്‍ മുന്നിലുള്ള വാഹനങ്ങളെ നിങ്ങള്‍ക്ക് മറികടക്കാം. പക്ഷെ, മുന്‍കരുതലുണ്ടാകണമെന്ന് മുറിഞ്ഞ മഞ്ഞ വരകള്‍ സൂചിപ്പിക്കുന്നു.

നീണ്ടു നിവര്‍ന്ന മഞ്ഞ വരകള്‍ക്ക് സമാന്തരമായ മുറിഞ്ഞ മഞ്ഞ വരകള്‍
ഇവിടെ രണ്ട് തരത്തിലുള്ള അനുവദങ്ങളാണ് റോഡ് നല്‍കുന്നത്. മുറിഞ്ഞ മഞ്ഞ വരയുള്ള വശത്തുള്ളവര്‍ക്ക് ഓവര്‍ടേക്ക് ചെയ്യാം. എന്നാല്‍ നീണ്ടു നിവര്‍ന്ന മഞ്ഞ വരകളുള്ള വശത്തുള്ളവര്‍ ഓവര്‍ടേക്ക് ചെയ്യാന്‍ പാടില്ല.

ഇടതുവശത്തെ തുടര്‍ച്ചയായ വെള്ളവര
റോഡിന്റെ അതിര് ഓര്‍മപ്പെടുത്തുന്നു. രാത്രിയില്‍ സുരക്ഷിതമായി വണ്ടിയോടിക്കാന്‍ സഹായിക്കുന്നു. വീതിയുള്ള റോഡുകളിലാണെങ്കില്‍ അരികില്‍നിന്ന് അല്പം വിട്ടിട്ടായിരിക്കും ഈ വര. ഇതിലൂടെ കാല്‍നടയാത്രക്കാര്‍ക്കു നടന്നുപോകാനും സൈക്കിളോടിക്കാനും പറ്റും. വേഗം കുറച്ചുപോകുന്ന ഇരുചക്രവാഹനക്കാര്‍ക്കും ഈ ഭാഗം ഉപയോഗിക്കാം.

നടുവിലെ ഇടവിട്ട വെള്ളവര
രണ്ടുവരിപ്പാതയുടെ മധ്യത്തിലായി ഇടവിട്ട് കാണുന്ന വെള്ളവര ഇരുദിശയിലേക്കുമുള്ള വാഹനങ്ങളെ വേര്‍തിരിക്കാനായാണ്. ഇടതുഭാഗം നിലനിര്‍ത്തി വാഹനം ഓടിക്കാന്‍ സഹായിക്കുന്നു. ഈ വരയാണെങ്കില്‍ എതിരേ വാഹനം ഇല്ലെന്നുറപ്പാക്കി മുന്നിലെ വാഹനത്തെ മറികടക്കാം.

നാലുവരിപ്പാതകളിലും ഇടവിട്ട വരകളുണ്ടാകും. ഇവിടെ വരിപിടിച്ച് വാഹനം ഓടിക്കണം. അഥവാ ലെയ്ന്‍ ട്രാഫിക്. വേഗം കൂടിയവ വലതുവരിയിലും കുറഞ്ഞവ ഇടതുവരിയിലൂടെയും പോകണമെന്നാണ് നിര്‍ദേശം. പക്ഷേ പലരും അങ്ങനെ ചെയ്യാറില്ല. ഭാരം കയറ്റി ഇഴഞ്ഞുപോകുന്ന വലിയ ലോറികളും ഇരുചക്രവാഹനങ്ങളും വലതുവരിയിലൂടെ പോകുന്നതു പതിവു കാഴ്ചയാണ്. വരി മാറുന്നുണ്ടെങ്കില്‍ തൊട്ടു പിറകില്‍ വാഹനം ഇല്ലെന്ന് കണ്ണാടിയില്‍ നോക്കി ഉറപ്പാക്കി ഇന്‍ഡിക്കേറ്റര്‍ വഴി അക്കാര്യം സൂചിപ്പിച്ചുവേണം മാറാന്‍.

അകലം കുറഞ്ഞഇടവിട്ട വെള്ളവര
അപകടസാധ്യതയുള്ള സ്ഥലം അടുത്തുവരുന്നുവെന്ന മുന്നറിയിപ്പു നല്‍കാനാണ് ഇത്തരം വരകള്‍. വളവുകള്‍, ജങ്ഷനുകള്‍ മുതലായ സ്ഥലങ്ങള്‍ക്കു മുന്‍പായി റോഡിനു നടുക്ക് തുടര്‍ച്ചയായാണ് ഈ വര. തമ്മിലുള്ള അകലം വളരെക്കുറവായിരിക്കും.

മുറിയാത്ത വെള്ളവര
ഇരുദിശയിലേക്കുമുള്ള വാഹനങ്ങളെ വേര്‍തിരിക്കുന്നു. റോഡിന്റെ ഇടതുഭാഗത്തുകൂടി വാഹനമോടിക്കണം. വര മുറിച്ചുകടക്കുന്നതിനു നിയന്ത്രണമുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ മറികടക്കല്‍ ഒഴിവാക്കണം.

നീണ്ടു നിവര്‍ന്ന വെള്ള റോഡ് വരകള്‍
റോഡ് വരി മാറരുതെന്ന വ്യക്തമായ നിര്‍ദ്ദേശമാണ് നീണ്ടു നിവര്‍ന്നുള്ള വെള്ള റോഡ് ലൈനുകള്‍ സൂചിപ്പിക്കുന്നത്. ഒരു കാരണവശാലും വരിയില്‍ നിന്നും മാറി ഡ്രൈവ് ചെയ്യരുതെന്ന സൂചന ഇന്ന് മിക്കപ്പോഴും പാലിക്കപ്പെടാറില്ല.

മുറിയാത്ത രണ്ടു വെള്ളവര
ഈ ഭാഗങ്ങളില്‍ മറികടക്കാനേ പാടില്ല. അപകടമേഖലയോ ജങ്ഷനോ വളവോ ഉണ്ടെന്നു മുന്നറിയിപ്പ് നല്‍കാനാണിത്. .

ഇടവിട്ട വരയ്‌ക്കൊപ്പം നീണ്ടവര
വാഹനം ഓടിക്കുന്നയാളിന്റെ വലതുഭാഗത്ത് റോഡില്‍ ആദ്യം ഇടവിട്ടവരയും അതിനോടു ചേര്‍ന്നുതന്നെ തുടര്‍ച്ചയായ നീണ്ടവരയും ഉണ്ടെങ്കില്‍ മറികടക്കാം. എന്നാല്‍, വലതുഭാഗത്തു നീണ്ടവരയും അതിനോടുചേര്‍ന്നു മറുഭാഗത്ത് ഇടവിട്ട വരയുമെങ്കില്‍ മറികടക്കരുത്. അതായത് ഇത്തരം സ്ഥലങ്ങളില്‍ ഏതെങ്കിലും ഒരുദിശയിലേക്കു പോകുന്നവര്‍ക്കേ മറികടക്കാന്‍ അനുമതിയുള്ളൂ.

ഇടവിട്ട വരകളില്‍ ഇടത്തേക്കു ചൂണ്ടു ചിഹ്നം
നടുക്കുള്ള ഇടവിട്ട വരകളില്‍ ഇടത്തേക്ക് അസ്ത്രചിഹ്നം കണ്ടാല്‍ നിര്‍ബന്ധമായും ഇടതുവശത്തേക്ക് ഒതുക്കി വാഹനം ഓടിക്കുക. മുന്‍പില്‍ നിയന്ത്രണമോ അപകടസാധ്യതയോ ഉണ്ടെന്നതിന്റെ സുചനയാണിത്.

നടുവില്‍ ഏണിവരകള്‍
ഇരുവരിപ്പാതയുടെ മധ്യത്തില്‍ ഏണിയുടെ രൂപത്തിലുള്ള വെള്ളവരകള്‍ നീണ്ടുപോകുന്നത് ഡിവൈഡറിനു തുല്യമാണ്. ഇത് അപകടസാധ്യതയുള്ളസ്ഥലമാണ്. മറികടക്കുകയോ ആ ഏണിച്ചിത്രത്തിലൂടെ വാഹനമോടിക്കുകയോ ചെയ്യരുത്. ഈ വരകള്‍ ചെന്നുചേരുന്നത് ഡിവൈഡറുകളിലേക്കാകാം. ഇതേവരകള്‍ മഞ്ഞനിറത്തിലുമുണ്ടാകാറുണ്ട്. അവ ശക്തമായ അപകടസൂചന നല്‍കുന്നു.

വളഞ്ഞ വരകള്‍
റോഡരികിലും ചിലപ്പോള്‍ നടുക്കും ചരിഞ്ഞും തിരിഞ്ഞുമുള്ള തുടര്‍ച്ചയായ വെള്ളവര(സിഗ് സാഗ്), മുന്നില്‍ കാല്‍നടയാത്രക്കാര്‍ക്കു റോഡുമുറിച്ചുകടക്കുന്നതിനുള്ള സീബ്രാലൈന്‍ ഉണ്ടെന്നതിന്റെ സൂചനയാണ്. അതിനാല്‍ വേഗം കുറച്ചുപോകുക, മറികടക്കാന്‍ പാടില്ല എന്നും അവ സൂചിപ്പിക്കുന്നു.

ഇടതുഭാഗത്തെ തുടര്‍ച്ചയായ മഞ്ഞവര
ഇവിടെ വാഹനം നിര്‍ത്താനോ നിര്‍ത്തിയിടാനോ പാടില്ല.

കുറുകെയുള്ള ആറു മഞ്ഞവരകള്‍
വേഗം കുറച്ചുപോകണമെന്നു സൂചിപ്പിക്കുന്ന വരകളാണിത്. ജങ്ഷനുകള്‍ക്കു മുന്‍പായിട്ടും തിരക്കുള്ള ഇടങ്ങളിലുമാണ് റോഡിനു കുറുകെ ആറു മഞ്ഞവരകള്‍ അടയാളപ്പെടുത്തുന്നത്. ഹമ്പുകള്‍ക്കു പകരമാണ് ഈ വരകള്‍

മഞ്ഞച്ചതുരക്കളങ്ങള്‍
റോഡു നിറയെവരുന്ന തരത്തില്‍ വലിയ മഞ്ഞക്കളവും അതിനുള്ളില്‍ ചെറിയ കുറേ കളങ്ങളും. പ്രധാന റോഡ് വന്നുചേരുന്ന, സ്ഥലം കുറഞ്ഞതും തിരക്കു കൂടിയതുമായ ജങ്ഷനുകളിലാണ് യെലോ ബോക്‌സ് ജങ്ഷന്‍ എന്ന ഈ അടയാളമുണ്ടാകുക. ഇവിടെ യു ടേണ്‍ എടുക്കാന്‍ സൗകര്യമുണ്ടാകില്ല. ഈ കളങ്ങളില്‍ വാഹനം നിര്‍ത്തിയിടാന്‍ പാടില്ല. കടന്നുപോകാന്‍ കഴിയുമെങ്കില്‍ മാത്രമേ അതിലേക്കു വാഹനം പ്രവേശിപ്പിക്കാൻ പാടുള്ളു. ഇല്ലെങ്കില്‍ അതിനുമുന്‍പായി നിര്‍ത്തണം.

കുറുവരകളുള്ള അരികിലെ വെള്ള/മഞ്ഞ വര
റോഡിന്റെ അതിര്‍ത്തി ഓര്‍മപ്പെടുത്തുന്ന ഇടതുവശത്തെ വെള്ളവരയില്‍നിന്നു തുടങ്ങി റോഡിനു പുറത്തേക്കുള്ള ചരിഞ്ഞ അനേകം കുറുവരകളെ നടപ്പാതയായാണ് കരുതുന്നത്. ഇത് കാല്‍നടയാത്രയ്ക്കുവേണ്ടി മാത്രമുള്ളതാണ്. ഇത്തരം സ്ഥലങ്ങളില്‍ ഒരുകാരണവശാലും വാഹനം കയറ്റുകയോ നിര്‍ത്തിയിടുകയോ ചെയ്യരുത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുഖക്കുരു മാറുന്നതിന് ടൂത്ത് പേസ്റ്റ് ; ഇത് നല്ലതോ ചീത്തയോ?

Next Post

ജയിലിലെ ഉദ്യോഗസ്ഥനെ കഴുത്തറുത്ത് കൊല്ലുമെന്ന് ഭീഷണി; കണ്ണൂരിൽ എന്‍ഐഎ കേസിലെ തടവുകാരനെതിരെ കേസ്

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
അക്രമസാധ്യത: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരെ സെല്ലിന് പുറത്ത് ഇറക്കരുതെന്ന് നിർദേശം

ജയിലിലെ ഉദ്യോഗസ്ഥനെ കഴുത്തറുത്ത് കൊല്ലുമെന്ന് ഭീഷണി; കണ്ണൂരിൽ എന്‍ഐഎ കേസിലെ തടവുകാരനെതിരെ കേസ്

ക്യാൻസർ രോ​ഗികൾക്ക് കൈത്താങ്ങ്; കാരുണ്യത്തിൻ്റെ സന്ദേശം വിളിച്ചോതി ഒരു ക്രിക്കറ്റ് ടൂർണമെൻ്റ്

ക്യാൻസർ രോ​ഗികൾക്ക് കൈത്താങ്ങ്; കാരുണ്യത്തിൻ്റെ സന്ദേശം വിളിച്ചോതി ഒരു ക്രിക്കറ്റ് ടൂർണമെൻ്റ്

കാലാവസ്ഥ പ്രതികൂലമാകുമെന്ന് മുന്നറിയിപ്പ്; സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ സ്‍കൂളുകള്‍ക്ക് അവധി

കാലാവസ്ഥ പ്രതികൂലമാകുമെന്ന് മുന്നറിയിപ്പ്; സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ സ്‍കൂളുകള്‍ക്ക് അവധി

ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളിലേക്ക് ഇരുമ്പ് പൈപ്പ് വീണ് അപകടം; രണ്ട് മരണം

ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളിലേക്ക് ഇരുമ്പ് പൈപ്പ് വീണ് അപകടം; രണ്ട് മരണം

ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയില്‍ 5 അടി നീളമുള്ള പാമ്പ്

അമിത് ഷാ ഇന്ന് തൃശൂരിൽ, ബിജെപി നേതൃസമ്മേളനത്തിലും പൊതു സമ്മേളനത്തിലും പങ്കെടുക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In