തിരുവനന്തപുരം : പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കല്ലേറുകൾ വ്യാപകമായ സാഹചര്യത്തിൽ സർവീസുകൾ ക്രമീകരിക്കാൻ കെഎസ്ആർടിസി. പൊലീസ് സഹായം തേടിയ ശേഷം സർവീസുകൾ നടത്തിയാൽ മതിയെന്ന് യൂണിറ്റുകൾക്ക് നിർദ്ദേശം നൽകി. ഹർത്താലിൽ കെ എസ് ആർ ടി സി ബസുകൾക്ക് നേരെ വ്യാപക ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനം . ബസുകൾക്ക് നേരെ ഉണ്ടായ ആക്രമൻത്തിൽ വാഹനങ്ങളുടെ ചില്ല് തകർന്നതിനൊപ്പം തന്നെ ബസ് ഡ്രൈവർമാർക്കും 15 വയസുളള യാത്രക്കാരിക്കും പരിക്കേറ്റിട്ടുണ്ട് . ആലുവയിൽ ഹെൽമറ്റ് വച്ച് കെ എസ് ആർ ടി സി ബസ് ഡ്രവർ ഹൈൽമറ്റ് വച്ച് ബസ് ഓടിക്കുന്ന കാഴ്ചയും കേരളം കണ്ടു.