കിയവ്: യുക്രെയ്നിലുടനീളം ഊർജ കേന്ദ്രങ്ങളിൽ കനത്ത ബോംബിങ്ങുമായി റഷ്യ. കിയവിലും മറ്റു ആറു നഗരങ്ങളിലുമുള്ള നിരവധി കേന്ദ്രങ്ങൾക്കു നേരെ ചൊവ്വാഴ്ച രാത്രി 70ലേറെ മിസൈലുകളും ഡ്രോണുകളുമാണ് വർഷിക്കപ്പെട്ടത്.
ഖേഴ്സൺ നഗരത്തിലെ റെയിൽവേ സ്റ്റേഷനും ട്രാക്കും ആക്രമണത്തിൽ തകർന്നു. റഷ്യയിൽനിന്ന് ഏറ്റവും ദൂരത്തുള്ള എൽവിവിലെ രണ്ട് കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. സപോറിഷ്യയിലും ആക്രമണമുണ്ടായി. മൂന്നു പേർക്ക് ആക്രമണങ്ങളിൽ പരിക്കേറ്റു. ആക്രമണത്തിനു പിന്നാലെ ഒമ്പത് പ്രവിശ്യകളിൽ വൈദ്യുതി മുടങ്ങി.
യൂറോപിൽ രണ്ടാം ലോക യുദ്ധ വിജയദിനാഘോഷം നടക്കുന്നതിനിടെയായിരുന്നു ആക്രമണം അഴിച്ചുവിട്ടത്.