കെയ്റോ : ഈജിപ്തില്‍ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി. ഗിസയ്ക്ക് സമീപമുള്ള അല്‍ അമ്രാനിയയിലെ വീട്ടിലാണ് സംഭവം ഉണ്ടായത്. 40കാരനായ അഹ്മദാണ് കൊല്ലപ്പെട്ടത്. 35കാരിയായ ഭാര്യ വര്‍ദയാണ് പ്രതി. ഇരുവരും തമ്മിലുണ്ടായ വഴക്ക് രൂക്ഷമാകുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. നാല് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇവര്‍ വിവാഹിതരായത്. രൂക്ഷമായ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ അധിക്ഷേപിച്ച് സംസാരിച്ചു. ദേഷ്യം വന്ന ഭാര്യ അടുക്കളയിലേക്ക് പോയി കത്തിയുമായി തിരികെ വന്നു. തുടര്‍ന്ന് ഭര്‍ത്താവിന്റെ നെഞ്ചിലും കഴുത്തിലും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഇവര്‍ തന്നെ ആംബുലന്‍സ് വിളിച്ചു. എന്നാല്‍ ഭര്‍ത്താവിന്റെ ജീവന് രക്ഷിക്കാനായില്ല. പോലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതിയായ യുവതി കുറ്റം സമ്മതിച്ചു. എന്നാല്‍ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ തനിക്ക് ഉദ്ദേശ്യമില്ലായിരുന്നെന്ന് യുവതി കൂട്ടിച്ചേര്‍ത്തു. യുവതിയെ അറസ്റ്റ് ചെയ്തു. തുടര്‍നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.