പാലക്കാട്: പാലക്കാട് കല്ലടിക്കോട് ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊന്നു. ചുങ്കം സ്വദേശിനി ശാന്തയാണ് ഭർത്താവ് ചന്ദ്രനെ തലയ്ക്കടിച്ച് കൊന്നത്. വിറക് കൊള്ളികൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു എന്നാണ് സൂചന. ചന്ദ്രന്‍ മദ്യപിച്ചെത്തുന്നതിനെ തുടർന്ന് പല ദിവസങ്ങളിലും വീട്ടിൽ വഴക്കുണ്ടാവാറുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.












