കൊല്ലം: കാട്ടുപൂച്ചയുടെ കടിയേറ്റയാള്‍ പേവിഷബാധയെ തുടര്‍ന്ന് മരിച്ചു. കൊല്ലം നിലമേല്‍ സ്വദേശിയായ 48കാരനാണ് മരിച്ചത്. കഴിഞ്ഞ മാസം 22നാണ് മുഖത്ത് കടിയേറ്റത്. പേവിഷബാധ ലക്ഷണങ്ങളോടെ 12ന് പാരിപ്പിള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും 14ാം തീയതി മരിച്ചു. പാലോട് എസ്ഐഎഡിയില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.