മംഗളൂരു: കുടക് വീരാജ്പേട്ട താലൂക്കിൽ കെടമല്ലൂർ പഞ്ചായത്തിലെ പലൻഗളയിൽ കാട്ടാന കിണറിൽ വീണ് ചരിഞ്ഞു.തിങ്കളാഴ്ച രാത്രി ആഹാരവും വെള്ളവും തേടി നടക്കുകയായിരുന്ന ആന അബദ്ധത്തിൽ കിണറിൽ വീഴുകയായിരുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ നിർമാണം പുരോഗമിക്കുന്ന 20 അടി ആഴമുള്ള കിണറിന് ആൾമറ പണിതിരുന്നില്ല.