പാലക്കാട് : പാലക്കാട് കാട്ടാനയെ അവശനിലയിൽ കണ്ടെത്തി. മണ്ണാർക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയിലാണ് കാട്ടാനയെ അവശനിലയിൽ കണ്ടെത്തിയത്. വനം വകുപ്പിൻ്റെ നീരീക്ഷണത്തിലാണ് നിലവിൽ കാട്ടാന കഴിയുന്നത്. നിലവിൽ സൈലൻറ് വാലി വനമേഖലയിലേക്ക് കാട്ടാനയെ കയറ്റിയിട്ടുണ്ട്. ആനയ്ക്ക് എന്താണ് സംഭവിച്ചതെന്ന് നിരീക്ഷിച്ച് വരികയാണ്. കാട്ടാന വരുന്ന പ്രദേശത്താണ് അവശ നിലയിൽ കാട്ടാനയെ കണ്ടെത്തിയിട്ടുള്ളത്. മറ്റ് ആനകൾ തമ്മിൽ ഏറ്റുമുട്ടിയതാകാം പരിക്കിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.