ഇടുക്കി : ചുരുളികൊമ്പൻ എന്ന ‘പി ടി 5’ കാട്ടാന വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി. കഞ്ചിക്കോട് ജനവാസ മേഖലയിലാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. ആന പ്രദേശത്ത് നിരവധി നാശനഷ്ടങ്ങൾ ഉണ്ടാക്കിയെന്ന് നാട്ടുകാർ പറഞ്ഞു. കണ്ണിന് പരിക്കേറ്റ ‘പി ടി 5’ കാട്ടാനയെ പിടികൂടാൻ വനവകുപ്പ് തയ്യാറെടുക്കുകയായിരുന്നു. ഇതിനിടയിലാണ് ആന വീണ്ടും ജനവാസ മേഖലയിൽ എത്തിയത്. അതേസമയം അതിരപ്പിള്ളിയിൽ കാട്ടാന ശക്തമായ കുത്തൊഴുക്കിൽപ്പെട്ടു. ചാലക്കുടിപ്പുഴ വെള്ളപ്പാറ ഭാഗത്താണ് ആന പുഴയ്ക്ക് നടുവിൽ പെട്ടത്. അരമണിക്കൂറോളം കുത്തൊഴുക്കിന് പ്രതിരോധിച്ചു നിന്ന ശേഷം ആന കരയ്ക്ക് കയറി രക്ഷപെടുകയായിരുന്നു.