മലപ്പുറം : നിലമ്പൂരിൽ വീടിൻ്റെ മതിലും ഗേറ്റും തകർത്ത് കാട്ടാനകൾ. ആദിൽ എന്ന വ്യക്‌തിയുടെ വീട്ടിലാണ് ആക്രമണമുണ്ടായത്. ഇയാൾ വിദേശത്താണ്. മാതാവ് മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. നാട്ടുകാരെത്തിയാണ് ആനകളെ കളത്തിലേക്ക് തുരത്തിയത്. സംഭവമുണ്ടായത് ഇന്ന് പുലർച്ചെ നാല് മണിയോടെയാണ്. നാട്ടുകാർ പറയുന്നത് കാട്ടാനകൾ കഴിഞ്ഞ കുറച്ച് നാളുകളായി ഇവിടെയുണ്ടെന്നാണ്. ഇവയെ മയക്കുവെടി വെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.