ഇടുക്കി: മൂന്നാറില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ വീണ്ടും വന്യജീവി ആക്രമണം. കുണ്ടലകുടി ആദിവാസി ഊരിലെ ഗോപാലന്റെ പശുവിനെയാണ് വന്യജീവി ആക്രമിച്ചത്. അക്രമിച്ചുകോന്നത് കടുവയെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ കടുവയെന്ന് സ്ഥിരീകരിക്കാന്‍ വനംവകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല.
ശനിയാഴ്ച്ച പുലര്‍ച്ചെയാണ് ഗോപാലന്റെ കാലിതൊഴുത്തിന് 200 മീറ്റര്‍ അകലെ പശുവിനെ ചത്ത നിലയില്‍ കണ്ടെത്തുന്നത്. ഇന്നലെ വൈകിട്ട് കാലിതൊഴുത്തില് കെട്ടിയ പശുവാണിത്. തൊഴുത്തിനടുത്ത് രാത്രിയില്‍ വലിയ ബഹളമുണ്ടായെങ്കിലും ഭയം മൂലം ഗോപാലന് പുറത്തിറങ്ങിയിരുന്നില്ല. പുലര്‍ച്ചെ നാട്ടുകാരുടെ സഹായത്തോടെ പരിശോധന നടത്തിയപ്പോഴാണിത് കാണുന്നത്. അതേസമയം പശു ചത്തത് വന്യമൃഗത്തിന്റെ അക്രമം മുലമെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.