• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഇന്ത്യയുമായുള്ള സൈനികതല ബന്ധം ഉലയില്ലെന്ന് കാനഡ; അന്വേഷണം വേണമെന്ന് ആവർത്തിച്ച് യുഎസ്

by Web Desk 04 - News Kerala 24
September 27, 2023 : 9:01 am
0
A A
0
ഇന്ത്യയുമായുള്ള സൈനികതല ബന്ധം ഉലയില്ലെന്ന് കാനഡ; അന്വേഷണം വേണമെന്ന് ആവർത്തിച്ച് യുഎസ്

ന്യൂഡൽഹി ∙ ഇന്ത്യയും കാനഡയും തമ്മിലുള്ള ഭിന്നതയ്ക്കിടയിലും ഡൽഹിയിൽ നടന്ന ഇന്തോ–പസിഫിക് രാജ്യങ്ങളിലെ കരസേനാ മേധാവിമാരുടെ സമ്മേളനത്തിൽ കനേഡിയൻ കരസേനാ സഹമേധാവി പങ്കെടുത്തു. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രപ്രശ്നം ഉടൻ പരിഹരിക്കപ്പെടുമെന്നാണു പ്രതീക്ഷയെന്ന് സഹമേധാവി പീറ്റർ സ്കോട്ട് പറഞ്ഞു.മിലിറ്ററി തലത്തിലുള്ള ബന്ധത്തെ നിലവിലെ പ്രശ്നം ഒരു തരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ കരസേനാ മേധാവി മനോജ് പാണ്ഡെയുമായി തിങ്കളാഴ്ച രാത്രി സംസാരിച്ചിരുന്നു. നിലവിലുള്ളത് രാഷ്ട്രീയ പ്രശ്നമാണെന്നും സേനകൾ തമ്മിലുള്ള ബന്ധത്തെ അത് ബാധിക്കില്ലെന്ന് ഇരുവരും പറഞ്ഞെന്നും അദ്ദേഹം വെളിപ്പെടുത്തി. കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നടത്തിയ പ്രസ്താവനയെക്കുറിച്ച് ധാരണയുണ്ട്. എന്നാൽ അതുമായി ബന്ധപ്പെട്ടല്ല ഇന്ത്യയിലെത്തിയത്. പസിഫിക് മേഖലയിലെ 30 രാജ്യങ്ങളുമായുള്ള പങ്കാളിത്തത്തിനാണ് തന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

ഇതേസമയം, ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ മരണത്തിൽ കാന‍ഡയുടെ അന്വേഷണം മുന്നോട്ടുപോകേണ്ടതുണ്ടെന്ന് യുഎസ് ആവർത്തിച്ചു. ഇന്ത്യ അന്വേഷണവുമായി സഹകരിക്കണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു. നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ട യുഎസ് കാനഡയ്ക്ക് രഹസ്യവിവരം നൽകിയെന്ന റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാൻ ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി തയാറായില്ല.

കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ, കോൺസുലേറ്റുകൾ എന്നിവിടങ്ങളിലേക്കു ഖലിസ്ഥാൻ അനുകൂലികൾ നടത്തിയ പ്രതിഷേധത്തിനിടെ ഇന്ത്യൻ ദേശീയപതാക കത്തിച്ചതായി റിപ്പോർട്ടുണ്ട്. നരേന്ദ്ര മോദിയുടെ ചിത്രമുള്ള ഹോർഡിങ് നിലത്തിട്ട് ചവിട്ടുന്ന വിഡിയോകളും പുറത്തുവന്നു. ഇത് ചെയ്തവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു.

നാത്‌സി സൈനികനെ പ്രശംസിച്ച കാനഡ സ്പീക്കർ രാജിവച്ചു

ഒട്ടാവ ∙ പാർലമെന്റിൽ നാത്‌സി വിമുക്തഭടനെ പ്രശംസിച്ചു വെട്ടിലായ കാനഡ ഹൗസ് ഓഫ് കോമൺസ് സ്പീക്കർ ആന്തണി റോട രാജിവച്ചു. കഴിഞ്ഞ വെള്ളിയാഴ്ച യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി കാനഡ പാർലമെന്റ് സന്ദർശിച്ചപ്പോഴാണു ഗാലറിയിലിരുന്ന യാരസ്ലാവ് ഹൻകയെ (98) റഷ്യയ്ക്കെതിരെ യുദ്ധം ചെയ്ത ‘യുക്രെയ്ൻ ഹീറോ’എന്നു വിശേഷിപ്പിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കള്ളവോട്ട്: പത്തനംതിട്ട ഡിസിസി ഹൈക്കോടതിയെ സമീപിക്കും

Next Post

ഇറാഖിൽ വിവാഹ പാർട്ടിക്കിടെ തീപിടിത്തം; 114 മരണം: വധൂവും വരനും മരിച്ചെന്നു റിപ്പോര്‍ട്ട്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഇറാഖിൽ വിവാഹ പാർട്ടിക്കിടെ തീപിടിത്തം; 114 മരണം: വധൂവും വരനും മരിച്ചെന്നു റിപ്പോര്‍ട്ട്

ഇറാഖിൽ വിവാഹ പാർട്ടിക്കിടെ തീപിടിത്തം; 114 മരണം: വധൂവും വരനും മരിച്ചെന്നു റിപ്പോര്‍ട്ട്

കൃഷ്ണഭക്ത സംഘടനയായ ‘ഇസ്‌കോൺ’ കൊടുംചതിയന്മാർ, ഗോശാലകളിലെ പശുക്കളെ കശാപ്പുകാർക്ക് വിൽക്കുന്നു -മനേക ഗാന്ധി

കൃഷ്ണഭക്ത സംഘടനയായ ‘ഇസ്‌കോൺ’ കൊടുംചതിയന്മാർ, ഗോശാലകളിലെ പശുക്കളെ കശാപ്പുകാർക്ക് വിൽക്കുന്നു -മനേക ഗാന്ധി

ന​രി​ക്കു​നി​യി​ൽ തി​ങ്ക​ളാ​ഴ്‌​ച പരാക്ര​മം കാ​ട്ടി​യ നാ​യ്ക്കും പേ​വി​ഷ​ബാ​ധ

ന​രി​ക്കു​നി​യി​ൽ തി​ങ്ക​ളാ​ഴ്‌​ച പരാക്ര​മം കാ​ട്ടി​യ നാ​യ്ക്കും പേ​വി​ഷ​ബാ​ധ

വീട്ടമ്മയുടെ 19 ലക്ഷം തട്ടിയ​ കേസ്: പ്രതിയെ തിരിച്ചറിഞ്ഞു; അന്വേഷണം അസമിലേക്ക്

വീട്ടമ്മയുടെ 19 ലക്ഷം തട്ടിയ​ കേസ്: പ്രതിയെ തിരിച്ചറിഞ്ഞു; അന്വേഷണം അസമിലേക്ക്

നിപ: കണ്ടെയ്ൻമെന്റ് സോണിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ: കണ്ടെയ്ൻമെന്റ് സോണിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In