ബെയ്‌ജിങ് : തായ്‌വാന്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാല്‍ യുദ്ധത്തിനും മടിക്കില്ലെന്ന് വ്യക്തമാക്കി ചൈന. യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനുമായി ചൈനയുടെ പ്രതിരോധമന്ത്രി വൂ ഖിയാൻ നടത്തിയ ചർച്ചയിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
‘‘ചൈനയിൽ നിന്നും തായ്‌വാനെ വേർപെടുത്താൻ ആരും ശ്രമിക്കരുത്. അങ്ങനെ ഉണ്ടായാൽ എന്തു വില കൊടുത്തും അവർക്കെതിരെ ചൈന യുദ്ധം ചെയ്യും’ – വൂ ഖിയാൻ പറഞ്ഞു. മാതൃരാജ്യത്തിന്റെ ഒത്തൊരുമയെ തകർക്കുന്ന ഒരു കാര്യത്തിനും ചൈനീസ് ഭരണകൂടം കൂട്ടുനിൽക്കില്ലെന്നും വൂ ഖിയാൻ വ്യക്തമാക്കി.
നേരത്തെ, സിംഗപ്പൂരിൽ നടന്ന ചർച്ചയിൽ തായ്‌വാനെ തളർത്തുന്ന നടപടികളിൽ നിന്നും പിന്തിരിയണമെന്ന് ലോയിഡ് ഓസ്റ്റിൻ ആവശ്യപ്പെട്ടിരുന്നു. ചൈനയുടെ നിരന്തര ആക്രമണം ഭയന്ന് കഴിയുന്ന സ്വയം ഭരണ ദ്വീപാണ് തായ്‌വാൻ.