കൊച്ചി : നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധനയ്ക്ക് അയയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്‍റെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. രാവിലെ 10.15ന് ജസ്റ്റിസ് ബച്ചു കുര്യൻ തോമസാണ് വിധി പറയുക.
കേസില്‍ കക്ഷി ചേര്‍ന്ന എട്ടാം പ്രതിയായ നടൻ ദിലീപ് പ്രോസിക്യൂഷന്റെ ഈ ആവശ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. വിചാരണ വൈകിപ്പിക്കാനാണ് പ്രോസിക്യൂഷന്റെ നീക്കമെന്നാണ് ദിലീപിന്റെ വാദം. എഫ് എസ് എല്‍ റിപോര്‍ട്ടുകള്‍ നിലവില്‍ അന്വോഷണ ഉദ്യോഗസ്ഥരുടെയും കോടതിയുടെയും കൈവശമുണ്ടായിരിക്കെ വീണ്ടും പരിശോധനവേണമെന്ന ആവശ്യം അംഗീകരിക്കരുതെന്നു ദിലീപിന്റെ നിലപാട്. എന്നാല്‍ മൂന്ന് ദിവസം മതി മെമ്മറി കാര്‍ഡ് പരിശോധിക്കാനെന്നാണ് പ്രോസികൂഷൻ അറിയിച്ചത്.