കൊട്ടിയം : വീട്ടിൽ കിടന്നുറങ്ങിയ വീട്ടമ്മയെ പുലർച്ചെ കടന്നുപിടിച്ച കേസിൽ യുവാവിനെ കണ്ണനല്ലൂർ പോലീസ് പിടികൂടി. കണ്ണനല്ലൂർ ടി.ബി.ജങ്ഷൻ ചരുവിള പുത്തൻവീട്ടിൽ പ്രസാദ് (36) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച പുലർച്ചെയാണ് വീടിന്റെ ജനാലയ്കരികിൽ കിടന്നുറങ്ങിയ വിധവയായ വീട്ടമ്മയെ ഇയാൾ കടന്നു പിടിച്ചത്. ഇവർ നിലവിളിച്ചതോടെ ഇയാൾ ഓടി രക്ഷപെട്ടു. യുവതി കണ്ണനല്ലൂർ പോലീസിൽ പരാതി നൽകിയതോടെയാണ് അറസ്റ്റുണ്ടായത്. പോലീസ് ഇൻസ്പെക്ടർ വിപിൻകുമാർ, എസ്.ഐ. സജീവ്, എ.എസ്.ഐ. ഹരിസോമൻ, സി.പി.ഒ. മുഹമ്മദ് നജീബ്, സുധ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.



















