• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഭർത്താവിനെ ഉപേക്ഷിച്ച് 5 വര്‍ഷമായി അതുലിനൊപ്പം; രജിതയുടെ ‌കൊലക്ക് കാരണം ബന്ധത്തിലെ വിള്ളലും പകയും

by Web Desk 06 - News Kerala 24
June 25, 2023 : 2:28 pm
0
A A
0
ഭർത്താവിനെ ഉപേക്ഷിച്ച് 5 വര്‍ഷമായി അതുലിനൊപ്പം; രജിതയുടെ ‌കൊലക്ക് കാരണം ബന്ധത്തിലെ വിള്ളലും പകയും

പത്തനംതിട്ട: റാന്നിയിലെ രജിത കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട രജിത മോൾ കഴിഞ്ഞ അഞ്ച് വർഷമായി പ്രതിയായ അതുലിനൊപ്പമാണ് താമസിക്കുന്നത്. ആദ്യ ഭർത്താവിനെ ഉപേക്ഷിച്ചാണ് രജിത അതുലിനൊപ്പം ജീവിക്കാൻ തുടങ്ങിയത്. ഇവർ നിയമപരമായി വിവാഹിതരായിരുന്നില്ലെന്നും പൊലീസ് പറയുന്നു. ആദ്യ ഭർത്താവ് ജോലിക്കായി ​ഗൾഫിൽ പോയ സമയത്താണ് രജിത അതുലുമായി അടുക്കുന്നത്. പിന്നീട് ഭർത്താവിനെ ഉപേക്ഷിച്ച് അതുലിനൊപ്പം താമസം തുടങ്ങി. ഇതിനിടെ രജിതയും വിദേശത്തേക്ക് പോയി. എന്നാൽ അതുലിന്റെ നിർബന്ധത്തെ തുടർന്ന് നാട്ടിലേക്ക് തിരിച്ചെത്തി.

സമീപകാലത്ത് ഇവരുടെ ബന്ധത്തിൽ വിള്ളൽ വീണു. തുടർന്ന് രജിത സ്വന്തം വീട്ടിലേക്ക് താമസം മാറി. ഇതിൽ അതുൽ അസ്വസ്ഥനായിരുന്നു. അതുൽ ഉപദ്രവിക്കുകയാണെന്നാരോപിച്ച് രജിത പൊലീസിൽ പരാതി നൽകിയതോടെ അതുലിന് രജിതയോട് എതിർപ്പ് വർധിച്ചു. പത്തനാപുരത്ത് വെച്ച് അതുൽ രജിതയുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയും ഈ ദൃശ്യങ്ങൾ രജിതയുടെ അമ്മക്ക് അയച്ചുകൊടുക്കുകയും ചെയ്തു. തുടർന്നാണ് രജിത പൊലീസിനെ സമീപിക്കുന്നത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് അതുൽ. ഈ ബന്ധത്തിൽ ഇവർക്കൊരു കുട്ടിയുമുണ്ട്.

സംഭവത്തിൽ പ്രതിയായ അതുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രജിതയെ അക്രമിക്കുന്നതിനിടെ  ഇയാൾക്കും കാര്യമായ പരിക്കേറ്റെന്ന് പൊലീസ് അറിയിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച ശേഷം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. റാന്നി കീക്കൊഴൂരിൽ ഒപ്പം താമസിച്ചിരുന്ന യുവതിയെയാണ് ഇയാൾ കഴിഞ്ഞ ​ദിവസം വെട്ടിക്കൊലപ്പെടുത്തിയത്. 28 വയസുകാരി രജിതയാണ് കൊല്ലപ്പെട്ടത്. അക്രമം തടയാൻ ശ്രമിച്ച യുവതിയുടെ അച്ഛൻ  വി.എ. രാജു (60), മാതാവ് ഗീത (51), സഹോദരി അപ്പു (18) എന്നിവർക്കും വെട്ടേറ്റു. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ ശേഷം പ്രതി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അതുൽ എന്നും പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ രജിത പൊലീസിൽ പരാതിപ്പെട്ടതാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിദ്യ ഇന്ന് ചോദ്യം ചെയ്യലിനെത്തിയില്ല, ചൊവ്വാഴ്ചയെത്താമെന്ന് അന്വേഷണ സംഘത്തെ അറിയിച്ചു

Next Post

ലക്ഷദ്വീപ് എംപിയുടെ ഓഫീസിലും വീട്ടിലും ഇഡി റെയ്ഡ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ലക്ഷദ്വീപ് എംപിയുടെ ഓഫീസിലും വീട്ടിലും ഇഡി റെയ്ഡ്

ലക്ഷദ്വീപ് എംപിയുടെ ഓഫീസിലും വീട്ടിലും ഇഡി റെയ്ഡ്

ബിപോർജോയ് ശക്തി കുറഞ്ഞു; കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടി മഴക്ക് സാധ്യത

കേരളത്തിൽ കാലവർഷം മെച്ചപ്പെടും; ന്യൂനമർദ്ദത്തിന്റെ സ്വാധീനം, യെല്ലോ അലർട്ട് മൂന്ന് ജില്ലകളിൽ

ഡൽഹിയിൽ വൈദ്യുതാഘാതമേറ്റ് യുവതിക്ക് ദാരുണാന്ത്യം

ഡൽഹിയിൽ വൈദ്യുതാഘാതമേറ്റ് യുവതിക്ക് ദാരുണാന്ത്യം

വാടക വീട്ടിൽ ഹൈടെക് കഞ്ചാവ് കൃഷി, വിൽപന ; അഞ്ച് എംബിബിഎസ് വിദ്യാർഥികൾ പിടിയിൽ

വാടക വീട്ടിൽ ഹൈടെക് കഞ്ചാവ് കൃഷി, വിൽപന ; അഞ്ച് എംബിബിഎസ് വിദ്യാർഥികൾ പിടിയിൽ

അബ്ദുൾ നാസർ മഅ്ദനി നാളെ കേരളത്തിലെത്തും

അബ്ദുൾ നാസർ മഅ്ദനി നാളെ കേരളത്തിലെത്തും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In