എറണാകുളം : കൊച്ചിയിൽ ഓട്ടോയിൽ കടത്തിയ രണ്ട് കോടി രൂപ പിടികൂടി. കൊച്ചി വെല്ലിങ്ടൺ ഐലൻഡിന് സമീപമാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളി പോലീസ് കസ്റ്റഡിയിൽ. ഈ പണത്തിന്റെ യഥാർത്ഥ ഉറവിടത്തെ കുറിച്ച് പോലീസിന് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളിയെ ചോദ്യം ചെയ്തുവരികയാണ്.