കൊല്ലം: പരവൂർ പോലീസ് സ്റ്റേഷനു മുന്നിൽ യുവതിയുടെ ആത്മഹത്യാ ശ്രമം. പരവൂർ സ്വദേശിനി ഷംനയാണ് പോലീസ് സ്റ്റേഷന് മുന്നിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തത്. ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ഷംന ഗാർഹിക പീഡനത്തിന് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പോലീസ് നടപടി എടുത്തില്ലെന്നാരോപിച്ചാണ് പരവൂർ സ്വദേശിനി ഷംന സ്റ്റേഷന് മുന്നിൽ കൈ ഞരമ്പ് മുറിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെളിവില്ലാത്തതിനാലാണ് പ്രതികളുടെ അറസ്റ്റ് വൈകിയതെന്നാണ് പോലീസ് വാദം.