മുംബൈ: ക്ഷേത്ര പരിസരത്ത് തെരുവ് നായ്ക്കള്‍ക്ക് മാംസാഹാരം നല്‍കിയെന്ന് ആരോപിച്ച് മുംബൈയില്‍ സ്ത്രീക്കെതിരെ പോലീസ് കേസെടുത്തു. മുംബൈയിലെ മഹാലക്ഷ്മി ക്ഷേത്ര പരിസരത്താണ് സംഭവം. മതത്തെ അപമാനിക്കുകയെന്ന ഉദ്ദേശത്തോടെയുള്ള പ്രവൃത്തിയെന്ന് ആരോപിച്ചാണ് ഗമാദേവി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സാമൂഹ്യ പ്രവര്‍ത്തകയായ ഷീല ഷാ നല്‍കിയ പരാതിയിലാണ് നന്ദിനി ബലേക്കര്‍, പല്ലവി പട്ടീല്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്.
തെരുവ് നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും ഇറച്ചിയും മീനും അടങ്ങിയ ഭക്ഷണം നല്‍കിയെന്നതാണ് ബലേക്കര്‍ക്കെതിരായ ആരോപണം. എന്നാല്‍ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയെന്നതാണ് പല്ലവി പട്ടീലിനെതിരായ പരാതി. രണ്ട് പോലീസുകാരെയും ഒരു വെറ്ററിനറി ഓഫീസറെയും ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിക്കുകയും നായ്ക്കള്‍ക്ക് ഇറച്ചി കൊടുക്കരുതെന്ന് നന്ദിനി ബലേക്കര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ നിര്‍ദേശം പരിഗണിക്കാതിരുന്നതോടെയാണ് പോലീസ് കേസെടുത്തത്.