തിരുവനന്തപുരം : തിരുവനന്തപുരം കൊറ്റാമത്ത് സ്ത്രീയെ കഴുത്തറുത്ത് മരിച്ചനിലയില്‍ കണ്ടെത്തി. ദന്തഡോക്ടർ ആയ സൗമ്യ (31) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സൗമ്യയെ വീട്ടിലെ മുകള്‍ നിലയിലെ ബാത്ത്‌റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്‍മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. സൗമ്യയുടെ ഭർത്താവ് ആദർശും അമ്മയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ആദർശിന്റെ അമ്മ കാലൊടിഞ്ഞു കിടക്കുന്നതിനാൽ സൗമ്യ ആണ് കൂട്ടുകിടന്നിരുന്നത്.