മസ്‌കറ്റ്: ഒമാനില്‍ വാദി ഹൊഖൈനില്‍ ഒരു വനിത മുങ്ങി മരിച്ചു. തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ റുസ്താഖ് വിലായത്തിലെ വാദി ഹൊഖൈനിലായിരുന്നു സംഭവം. മുങ്ങി മരിച്ചത് ഒരു ഏഷ്യന്‍ വനിതയാണെന്നാണ് സിവില്‍ ഡിഫന്‍സ് അതോറിറ്റിയുടെ അറിയിപ്പില്‍ പറയുന്നത്.
തെക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് വിഭാഗ സേന രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി വനിതയെ രക്ഷിച്ചുവെങ്കിലും ജീവന്‍ നിലനിര്‍ത്താന്‍ സാധിച്ചില്ലായെന്നും പ്രസ്താവനയില്‍ പറയുന്നു. സുരക്ഷിതമല്ലാത്ത സ്ഥലങ്ങളില്‍ നീന്തരുതെന്നും വെള്ളെക്കെട്ടുകളില്‍ മുങ്ങി അപകടങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശനമായും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് സമിതി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.












