ലക്നൗ∙ യുപിയിലെ ഉന്നാവോയിൽ ജോലിക്കെത്തിയ ആദ്യ ദിവസംതന്നെ നഴ്സ് തൂങ്ങിമരിച്ച നിലയിൽ. സ്വകാര്യ നഴ്സിങ് ഹോമായ ന്യൂ ജീവൻ ആശുപത്രിയിലാണ് നഴ്സിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം, പീഡിപ്പിച്ചശേഷം യുവതിയെ കൊന്നതാണെന്ന് കുടുംബം ആരോപിച്ചു. പരാതിയിൽ നഴ്സിങ് ഹോമിന്റെ അഡ്മിനിസ്ട്രേറ്റർ ഉൾപ്പെടെ മൂന്നു പേർക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.വെള്ളിയാഴ്ചയാണ് നഴ്സ് ആദ്യമായി ജോലിക്കെത്തിയത്. ശനിയാഴ്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോർട്ടം നടത്താൻ ഉത്തരവിട്ടിട്ടുണ്ടെന്ന് ഉന്നാവ് അഡീഷനൽ എസ്പി ശശിശേഖർ സിങ് അറിയിച്ചു. എഫ്ഐആർ ചുമത്തിയ മൂന്നുപേർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.