കൊല്ലം∙ അഞ്ചു മാസം മുന്‍പ് വിവാഹിതയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലമ്പലം സ്വദേശിനിയായ ജന്നത്തിനെയാണ് കൊല്ലം കുമ്മിളിലെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയായിയിരുന്നു പത്തൊന്‍പതുകാരിയായ ജന്നത്തിന്റെ മരണം. കുമ്മിള്‍ പഞ്ചായത്തിലെ വട്ടതാമര വാര്‍ഡില്‍ താമസിക്കുന്ന മണ്ണൂർവിളാകത്ത് വീട്ടിൽ റാസിഫിന്റെ ഭാര്യയാണ്.
കല്ലമ്പലം സ്വദേശിനിയായ ജന്നത്തും റാസിഫും കഴിഞ്ഞ ജൂലൈ 24ന് ആണു വിവാഹിതരായത്. രണ്ടുമാസം മുന്‍പ് റാസിഫ് വിദേശത്തേക്ക് പോയി. കഴിഞ്ഞ രാത്രിയില്‍ റാസിഫ് വിദേശത്തുനിന്ന് ജന്നത്തിനെ ഫോണിൽ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് റാസിഫ് വീട്ടിലുണ്ടായിരുന്ന മാതാപിതാക്കളെ വിവരം അറിയിച്ചു. കിടപ്പുമുറിയുടെ വാതിലില്‍ തട്ടിയെങ്കിലും തുറന്നില്ല.
തുടര്‍ന്ന് റാസിഫിന്റെ മാതാപിതാക്കള്‍ അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചു. അവരെത്തി കിടപ്പുമുറിയുടെ ജനല്‍ചില്ല് പൊട്ടിച്ച് നോക്കിയപ്പോഴാണ് ജന്നത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സംഭവത്തില്‍ വിശദമായ അന്വേഷണമുണ്ടാകുമെന്ന് കടക്കൽ പൊലീസ് അറിയിച്ചു.