തിരുവനന്തപുരം: ആറ്റിങ്ങലില്‍ യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലങ്കോട് മേവര്‍കല്‍ കുന്നുവാരത്ത് ജിനീഷയാണ് (32) മരിച്ചത്. ഇന്ന് ഉച്ചയോടെ ജിനീഷയെ വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ജിനീഷയുടെ ഭര്‍ത്താവ് വിദേശത്താണ്. രണ്ട് കുട്ടികളുണ്ട്.