ദില്ലി; വനിത ജഡ്ജിയെ അപായപ്പെടുത്തി കൊള്ളയടിച്ച കേസില്‍ ഡല്‍ഹിയില്‍ രണ്ടു പേര് അറസ്റ്റില്‍. ഡല്‍ഹിയിലെ ഗുലാബി ബാഗിലെ വസതിക്ക് പുറത്ത് മകനോടൊപ്പം നടക്കാനിറങ്ങിയ വനിതാ ജഡ്ജി രചന തിവാരിയാണ് കവര്‍ച്ചയ്ക്കിരയായത്. മോഷണ ശ്രമത്തിനിടെ ജഡ്ജിയെ പ്രതികള്‍ നിലത്തേക്ക് തള്ളുകയും തലയ്ക്ക് നിസാര പരിക്കേല്‍ക്കുകയും ചെയ്തു. ഉടന്‍ തന്നെ രചന തിവാരിയ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. മാര്‍ച്ച് 7നാണ് സംഭവം നടന്നത്. ദില്‍ഷാദ്, രാഹുല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 8000 രൂപയും കുറച്ച് രേഖകളും എടിഎം കാര്‍ഡുകളുമടങ്ങിയ ബാഗാണ് പ്രതികള്‍ തട്ടിയെടുത്തത്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളെ പിടികൂടിയ പോലീസ് ഐപിസി 394,34 പ്രകാരം ഇരുവര്‍ക്കുമെതിരെ കേസെടുത്തു. ഇവരില്‍ നിന്ന് ബൈക്കും 4500 രൂപയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പോലീസ് രേഖകള്‍ അനുസരിച്ച്, എംഡി ദില്‍ഷാദ് 10 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.