പത്തനംതിട്ട: പത്തനംതിട്ട റാന്നി പാലത്തിൽ നിന്ന് ഒരു സ്ത്രീ പമ്പാനദിയിലേക്ക് ചാടി. രാത്രി ഒമ്പതരയോടെയാണ് സംഭവം ഉണ്ടായത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
സ്ത്രീ ചാടിയെന്ന് കരുതുന്ന സ്ഥലത്ത് നിന്ന് ചെരുപ്പും പേഴ്സും കണ്ടെത്തിയിട്ടുണ്ട്. പേഴ്സിലെ ആധാർ കാർഡ് അടൂർ മണക്കാല സ്വദേശി ജയലക്ഷ്മിയുടേതാണ്. ഇന്ന് രാവിലെ മുതൽ ജയലക്ഷ്മിയെ കാണാനില്ലെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ജയലക്ഷ്മിയാണ് ആറ്റിൽ ചാടിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. രാത്രി ഏറെ വൈകിയതിനാല്‍ നദിയില്‍ തിരച്ചില്‍ നടത്തുന്നത് അസാധ്യമാണ്. അതിനാല്‍ രാവിലെയായിരിക്കും നദിയില്‍ തിരച്ചില്‍ നടത്തുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കുക.