കണ്ണൂര്‍: കണ്ണൂരില്‍ യുവതി കടലില്‍ ചാടി. ബേബി ബീച്ചില്‍ താവക്കര സ്വദേശി റോഷിതയാണ് കടലില്‍ ചാടിയത്. ഇവരെ കാണാതായി. പിന്നീട് നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തി. യുവതി കടലില്‍ ചാടിയെന്ന വിവരം അറിഞ്ഞ് കേരളാ കോസ്റ്റല്‍ പോലീസും നാട്ടുകാരും പ്രദേശത്ത് തിരച്ചല്‍ നടത്തിയിരുന്നു. കണ്ണൂരിലെ ജ്വല്ലറി സ്ഥാപനത്തിലെ ജീവനക്കാരിയാണ് റോഷിത. വാട്സ്ആപ് സ്റ്റാറ്റസില്‍ മരിക്കാന്‍ പോവുകയാണെന്ന സൂചന നല്കിയ ശേഷമാണ് റോഷിത കടലില്‍ ചാടിയതെന്നാണ് വിവരം.