• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മറ്റൊരാളുമായി അടുപ്പമെന്ന് നേരത്തെ സംശയം ; മൈസൂരിലേക്കുള്ള യാത്രയ്ക്കിടെ ബന്ധുവീട്ടിൽ അരുംകൊല

by Web Desk 04 - News Kerala 24
May 10, 2022 : 8:12 pm
0
A A
0
മറ്റൊരാളുമായി അടുപ്പമെന്ന് നേരത്തെ സംശയം ; മൈസൂരിലേക്കുള്ള യാത്രയ്ക്കിടെ ബന്ധുവീട്ടിൽ അരുംകൊല

പനമരം(വയനാട്): പനമരത്തിനു സമീപം ആറാംമൈല്‍ കുണ്ടാലയില്‍ യുവാവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു. കുണ്ടാലയിലെ ബന്ധു മൂന്നാംബ്രവന്‍ റഷീദിന്റെ വീട്ടിലെത്തിയ കോഴിക്കോട് ഒളവണ്ണ കൊടിനാട്ടുമുക്ക് കൈതവളപ്പില്‍ നജ മന്‍സിലില്‍ നിദ ഷെറിന്‍ (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് അബൂബക്കര്‍ സിദ്ദീഖ് (28) നെ പനമരം പോലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച പുലര്‍ച്ചെ 2.30-ഓടെയാണ് കൊലപാതകം നടന്നത്. സംശയത്തെത്തുടര്‍ന്ന് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച വൈകീട്ട് 4.30-ഓടെയാണ് ഒന്നരവയസ്സുള്ള മകന്‍ മുഹമ്മദ് സിനാനൊപ്പം ദമ്പതിമാര്‍ ബൈക്കില്‍ കുണ്ടാലയിലെ ബന്ധുവീട്ടില്‍ എത്തിയത്. മൈസൂരിലേക്ക് വിനോദയാത്രയ്ക്ക് പോകുംവഴിയാണ് ഇവര്‍ ബന്ധുവീട്ടിലെത്തിയത്. ആറുമണിക്ക് കര്‍ണാടക ചെക്‌പോസ്റ്റ് അടയ്ക്കുന്നതിനാല്‍ തിങ്കളാഴ്ച രാവിലെ പോവാമെന്ന് വീട്ടുകാര്‍ പറഞ്ഞതോടെ അവിടെ താമസിക്കുകയായിരുന്നു. കൊലപാതകവിവരം ആദ്യം സഹോദരനെയാണ് പ്രതി വിളിച്ചറിയിച്ചത്. ഇദ്ദേഹം കോഴിക്കോട് പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. അവിടെനിന്നുള്ള വിവരപ്രകാരം പനമരം പോലീസ് എത്തിയ ശേഷമാണ് റഷീദും കുടുംബവും സംഭവമറിയുന്നത്.

നാലുവര്‍ഷംമുമ്പാണ് ഇരുവരും വിവാഹിതരായത്. നിദയ്ക്ക് മറ്റൊരാളുമായി അടുപ്പമുള്ളതായി നേരത്തേ സിദ്ദീഖിന് സംശയമുണ്ടായിരുന്നു. രാത്രിയില്‍ ഇരുവരും തമ്മില്‍ ഇതെച്ചൊല്ലി വാഗ്വാദമുണ്ടായി. പിന്നീട് ഉറക്കത്തിനിടെ കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് സിദ്ദീഖ് പറഞ്ഞതായി പോലീസ് പറഞ്ഞു. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു യാത്രയ്ക്ക് പുറപ്പെട്ടതെന്നും സിദ്ദീഖ് മൊഴിനല്‍കിയിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോതമംഗലത്ത് മകനൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ പിതാവ് മുങ്ങി മരിച്ചു

Next Post

മൂന്നായി പിരിയില്ല, ഇന്ത്യൻ നിരത്തുകളിൽ ഒറ്റക്കെട്ടായി മുന്നേറുമെന്ന് മഹീന്ദ്ര

Related Posts

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
Next Post
മൂന്നായി പിരിയില്ല, ഇന്ത്യൻ നിരത്തുകളിൽ ഒറ്റക്കെട്ടായി മുന്നേറുമെന്ന് മഹീന്ദ്ര

മൂന്നായി പിരിയില്ല, ഇന്ത്യൻ നിരത്തുകളിൽ ഒറ്റക്കെട്ടായി മുന്നേറുമെന്ന് മഹീന്ദ്ര

വിദേശത്തെ ജോലിക്ക് ഇനി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തരില്ല

വിദേശത്തെ ജോലിക്ക് ഇനി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തരില്ല

ചോദ്യപേപ്പർ ചോർച്ച: ടി.ഡി.പി നേതാവ് അറസ്റ്റിൽ

ചോദ്യപേപ്പർ ചോർച്ച: ടി.ഡി.പി നേതാവ് അറസ്റ്റിൽ

‘സമസ്ത ചെയ്തത് സ്ത്രീവിരുദ്ധത’; വേദിയിൽ സമ്മാനം വാങ്ങാനെത്തിയ പെൺകുട്ടിയെ വിലക്കിയതില്‍ ഷീന ഷുക്കൂര്‍

'സമസ്ത ചെയ്തത് സ്ത്രീവിരുദ്ധത'; വേദിയിൽ സമ്മാനം വാങ്ങാനെത്തിയ പെൺകുട്ടിയെ വിലക്കിയതില്‍ ഷീന ഷുക്കൂര്‍

മൂന്ന് മാസത്തിനിടെ ദുബൈയില്‍ അറസ്റ്റിലായത് 1,000 യാചകര്‍

മൂന്ന് മാസത്തിനിടെ ദുബൈയില്‍ അറസ്റ്റിലായത് 1,000 യാചകര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In