അമേരിക്ക: കോടതി മുറിയിൽ വിചാരണ നടക്കുന്നതിനിടെ യുവതി നൂറ് കണക്കിന് പാറ്റകളെ തുറന്നുവിട്ടു. അമേരിക്കയിലെ അൽബനി സിറ്റിയിലെ ഒരു കോടതിയിലാണ് സംഭവം നടന്നത്. കോടതി മുറിയിലെ നടപടികൾ ചിത്രീകരിക്കുന്നത് നിർത്താൻ പ്രതിയോട് ആവശ്യപ്പെട്ടതോടെ അവര്‍ പ്ലാസ്റ്റിക് കവറിൽ കൊണ്ടുവന്ന പാറ്റകളെ തുറന്നുവിടുകയായിരുന്നു.
പാറ്റകളെ പൂർണ്ണമായു തുരത്താനായി കോടതി താത്കാലികമായി നിർത്തി വച്ചു. പുകയിട്ട് പാറ്റകളെ നശിപ്പിച്ചതിന് ശേഷമാകും കോടതി തുറക്കുക. പാറ്റയെ തുറന്നുവിട്ട സംഭവത്തിൽ അന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.
ഒരു കേസിൽ പ്രതിയായ സ്ത്രീയുടെ വിചാരണ നടക്കുന്നതിനിടെ കോടതിയിൽ വച്ച് തര്‍ക്കമുണ്ടായി. ഇത് പ്രതികളിലൊരാൾ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. കോടതി നടപടികൾ അലങ്കോലമാക്കിയതിന് ഇവർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് റിലീസ് ചെയ്തു. ചെയ്തത് ആക്ടിവിസമല്ലെന്നും ക്രിമിനൽ കുറ്റമാണെന്നും കോടതി നടപടികൾ അലങ്കോലമാക്കിയതിൽ കോടതി അധികൃതർ പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞു.