ജോര്‍ദാന്‍: ഭര്‍ത്താവിനെ ഭാര്യ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ശരീരത്തില്‍ തിളച്ച വെള്ളമൊഴിച്ചു. ജോര്‍ദാനിലെ മഫ്രാഖ് എന്ന സ്ഥലത്താണ് സംഭവം ഉണ്ടായത്. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് നാലുതവണയാണ് യുവതി ഭര്‍ത്താവിനെ കുത്തിയത്. ഗുരുതര പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ഇയാളുടെ നില ഗുരുതരമാണ്.
യുവതിയെ പൊലീസ് അറസ്റ്റ് ചെയ്ത് ഫാമിലി പ്രൊട്ടക്ഷന്‍ വിഭാഗത്തിലേക്ക് മാറ്റി. മുന്‍കൂട്ടി ആസൂത്രണം ചെയ്തുള്ള കൊലപാതകമാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്. വിമന്‍സ് റിഫോം ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ യുവതിയെ 15 ദിവസം തടങ്ങലില്‍ പാര്‍പ്പിക്കും. അതേസമയം യുവതി കുറ്റം സമ്മതിച്ചെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. ദാമ്പത്യ പ്രശ്നങ്ങളാണ് ആക്രമണത്തിന് പ്രേരണയായതെന്നും യുവതി സമ്മതിച്ചിട്ടുണ്ട്.