കട്ടപ്പന : മുക്കുപണ്ടം പണയം വെച്ച് പണം തട്ടി മുങ്ങിയ പിടികിട്ടാപുള്ളിയായ യുവതിയെ 19 വർഷത്തിന് ശേഷം പോലീസ് പിടികൂടി. ബിനീത (49) എന്ന യുവതിയാണ് എറണാകുളത്തു നിന്ന് പിടിയിലായത്. 2006 ൽ ഫെഡറൽ ബാങ്ക് കട്ടപ്പന ശാഖയിൽ 50 ഗ്രാം മുക്കുപണ്ടം പണയം വെച്ച് 25,000 രൂപ തട്ടിയ ശേഷം മുങ്ങിയ കേസിലാണ് അറസ്റ്റ്. കേസില്‍ 2006 ൽ അറസ്റ്റിലായ യുവതി ജ്യാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയായിരുന്നു. തുടര്‍ന്ന് കട്ടപ്പന കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. കഴിഞ്ഞ 19 വർഷമായി പോലീസിനെ കബളിപ്പിച്ച് വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. എറണാകുളം നെടുമ്പാശ്ശേരിക്കടുത്തുള്ള കാരകുന്നത്തുനിന്നാണ് പോലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. 19 വർഷമായി യുവതിയെ പോലീസ് തിരയുകയായിരുന്നു.