തമിഴ്നാട്ടിലെ ഏറ്റവും നീളം കൂടിയ നദികളിലൊന്നാണ് താമിരഭരണ നദി. ഏതാണ്ട് 125 കിലോമീറ്റര്‍ ദൂരത്തിലൂടെയാണ് താമിരഭരണി ഒഴുകുന്നത്. അഗസ്ത്യാര്‍കൂടം മലനിരകളില്‍ നിന്ന് ഉദ്ഭവിക്കുന്ന ഈ നദി തമിഴ്‌നാട്ടിലെ തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിലൂടെ മാന്നാർ ഉൾക്കടലിലേക്ക് ഒഴുകുന്നു. തമിഴ്നാട്ടില്‍ ഈ നദി ‘പൊരുനൈ’ എന്നാണ് അറിയപ്പെടുന്നത്. ഹിന്ദുമത വിശ്വാസികള്‍ നദിയെ പുണ്യനദികളിലൊന്നായി കരുതുന്നു. കഴിഞ്ഞ ദിവസം സുപ്രിയ സാഹു ഐഎഎസ് ട്വിറ്ററില്‍ പങ്കുവച്ച ഒരു വീഡിയോയിലൂടെ ഈ നദി നെറ്റിസണ്‍സിനിടെയില്‍ ഏറെ ചര്‍ച്ചയായത്. ഇന്നലെ പങ്കുവച്ച ഇരുപത് സെക്കന്‍റ് മാത്രമുള്ള വീഡിയോ ഇതിനകം ഒരു ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.
പാലമോ അല്ലെങ്കില്‍ അതുപോലെ ഉയരമുള്ള ഒരു എടുപ്പില്‍ നിന്ന്, സാരി ധരിച്ച മധ്യവയസിലെത്തിയ സ്ത്രീകള്‍ നദിയിലേക്ക് എടുത്ത് ചാടുന്നതാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. നദിയില്‍ താഴെ പടിക്കെട്ടിനടുത്തായി ചില പുരുഷന്മാര്‍ നില്‍ക്കുന്നതും കാണാം. രണ്ട് സ്ത്രീകളിലൊരാള്‍ അത്രയും ഉയരത്തില്‍ നിന്ന് നദിയിലേക്ക് മലക്കം മറിയുമ്പോള്‍ മറ്റേയാള്‍ എടുത്ത് ചാടുന്നതും വീഡിയോയില്‍ കാണാം.
Awestruck to watch these sari clad senior women effortlessly diving in river Tamirabarni at Kallidaikurichi in Tamil Nadu.I am told they are adept at it as it is a regular affair.😱Absolutely inspiring 👏 video- credits unknown, forwarded by a friend #women #MondayMotivation pic.twitter.com/QfAqEFUf1G
— Supriya Sahu IAS (@supriyasahuias) February 6, 2023
‘തമിഴ്‌നാട്ടിലെ കല്ലിടൈകുറിച്ചിയിൽ താമിരഭര്‍ണി നദിയിൽ അനായാസമായി മുങ്ങിത്താഴുന്ന ഈ സാരിയുടുത്ത മുതിർന്ന സ്ത്രീകൾ ആശ്ചര്യപ്പെട്ടു. ഇത് ഒരു സ്ഥിരം കാര്യമായതിനാൽ അവർ അതിൽ പ്രാവീണ്യമുള്ളവരാണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. തികച്ചും പ്രചോദനാത്മകമായ വീഡിയോ. ക്രെഡിറ്റ് അജ്ഞാതമാണ്, ഫോർവേഡ് ചെയ്തു. ഒരു സുഹൃത്ത് വഴി.” എന്നാണ് സുപ്രിയ സാഹു ഐഎഎസ് വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ തരംഗമായി. ഒരാള്‍, ‘മനോഹരമാണ്, പക്ഷേ വെള്ളം സുരക്ഷിതമായ ഡൈവിംഗിന് വേണ്ടത്ര ആഴമുള്ളതല്ലെന്ന് തോന്നുന്നു.’ ഒന്ന് കുറിച്ചു. മറ്റൊരാള്‍ കുറിച്ചതിങ്ങനെ, ‘ താമരഭരണി ഒരു രോഗശാന്തി നദിയാണ്. അത് തികച്ചും ശുദ്ധവും പ്രകൃതിരമണീയവുമാണ്. അത് നമ്മുടെ രാജ്യത്തെ മറ്റ് വലിയ നദികളിലെത് പോലെ ദൗർഭാഗ്യകരമായ മലിനീകരണത്തിന് വിധേയമാകില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” വേറൊരാള്‍ എഴുതിയത്, ഇന്ത്യയിലെ സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ സംസ്ഥാനമാണ് തമിഴ്നാട് എന്നായിരുന്നു. “സാധാരണയായി ഗ്രാമത്തിലെ കിണറുകളിൽ, മുകളിൽ നിന്ന് ഡൈവിംഗ് ചെയ്യുന്ന പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും ഇതൊരു ദൈനംദിന ഏര്‍പ്പാടാണ്.! അവർ അതിൽ തികച്ചും സമർത്ഥരാണ്,” മറ്റൊരാള്‍ കുറിച്ചു.