റിയാദ് : പുണ്യനഗരങ്ങളായ മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന അതിവേഗ ഹറമൈന്‍ ട്രെയിന്‍ ഓടിക്കാന്‍ സൗദി വനിതകള്‍ തയാറെടുക്കുന്നു. പ്രതിമാസം 4,000 റിയാല്‍ (79,314 രൂപ) അലവന്‍സും ജോലിയില്‍ പ്രവേശിച്ചാല്‍ 8000 റിയാലുമാണ് (1,58,628 രൂപ) ശമ്പളം. ഹറമൈന്‍ ട്രെയിനില്‍ വര്‍ഷം 6 കോടി യാത്രക്കാരുണ്ടാകുമെന്നാണു കരുതുന്നത്. വിഷന്‍ 2030ന്റെ ഭാഗമായുള്ള വനിതാ ശാക്തീകരണത്തില്‍ സ്ഥാനപതി, ജഡ്ജി, സുരക്ഷാ ഉദ്യോഗസ്ഥ, എയര്‍ ട്രാഫിക് കണ്‍ട്രോളര്‍, എയര്‍ ഹോസ്റ്റസ്, ടൂറിസ്റ്റ് ഗൈഡ്, ഫോര്‍മുല വണ്‍ ഡ്രൈവര്‍ തുടങ്ങി ഒട്ടേറെ മേഖലകളില്‍ വനിതകള്‍ കഴിവു തെളിയിച്ചു കഴിഞ്ഞു.