• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, November 10, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തൊഴിൽ മേഖലയിൽ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുക സർക്കാരിന്റെ ലക്ഷ്യം: മന്ത്രി വീണാ ജോർജ്

by Web Desk 04 - News Kerala 24
March 6, 2024 : 6:49 pm
0
A A
0
തൊഴിൽ മേഖലയിൽ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുക സർക്കാരിന്റെ ലക്ഷ്യം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം > തൊഴിൽ മേഖലയിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കേരള വനിതാ കമീഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജവഹർ ബാലഭവനിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാണുന്ന സ്ത്രീപ്രതിനിധ്യം തൊഴിൽ മേഖലകളിലേക്കും മാറ്റപ്പെടണം. ഉന്നത വിദ്യാഭ്യാസം നേടുന്ന പെൺകുട്ടികൾ തൊഴിൽ മേഖലകളിലേക്ക് എത്തിച്ചേരുന്നില്ല എന്നത് വലിയ വെല്ലുവിളിയാണ്. ഇത്തരത്തിൽ കരിയർ നഷ്ടപ്പെട്ടു പോയ സ്ത്രീകളെ തൊഴിലിടങ്ങളിലേക്ക് തിരിച്ചുകൊണ്ടു വരാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തി വരുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ബാക്ക് ടു വർക്ക് പദ്ധതി, ക്രഷ്, നൈപുണ്യ പരിപാടികൾ എന്നിവ നടപ്പാക്കി വരുന്നതെന്നും മന്ത്രി പറഞ്ഞു.

ഐക്യ രാഷ്ട്രസഭയുടെ ഈ വർഷത്തെ വനിതാ ദിനത്തിന്റെ സന്ദേശം സ്ത്രീകളിൽ നിക്ഷേപിക്കുക: പുരോഗതി ത്വരിതപ്പെടുത്തുക എന്നതാണ്. നവോത്ഥാന കാലഘട്ടത്തിൽ തുടങ്ങി സ്ത്രീകളുടെ സാമൂഹികമായിട്ടുള്ള പുരോഗമനത്തിനും വിദ്യാഭ്യാസത്തിനും വലിയ പ്രാധാന്യം നൽകി പ്രവർത്തിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ പൊതു സമൂഹം ഇന്ന് പല മേഖലകളിലും നേട്ടങ്ങൾ കൈവരിച്ച് മുന്നോട്ടുപോകുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സ്ത്രീ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ രാജ്യത്ത് ഏറ്റവും മികവ് പുലർത്തുന്ന സംസ്ഥാനം കേരളമാണ്. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിലും കേരളമാണ് ഒന്നാമത്. ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സ്ത്രീ ക്ഷേമം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികൾ ആവിഷ്‌കരിക്കുമ്പോൾ അവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും വലിയ പ്രധാന്യമാണ് സംസ്ഥാന സർക്കാർ നൽകുന്നത്. ഇതിന്റെ ഭാഗമായി വിവ പ്രോഗ്രാം, ബ്രെസ്റ്റ് കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾ കണ്ടെത്തുന്നതിനുള്ള വാർഷിക ആരോഗ്യ സ്‌ക്രീനിംഗ് പോലുള്ള പദ്ധതികൾ സർക്കാർ നടത്തി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ കേരള വനിതാ കമീഷൻ ചെയർപേഴ്‌സൺ അഡ്വ. പി. സതീദേവി അധ്യക്ഷയായി. വിപ്ലവ ഗായിക പി കെ മേദിനിയെ ആദരിച്ചു. ഗോത്രവിഭാഗത്തിൽപ്പെടുന്നവർ മാത്രം അഭിനയിച്ച ലോകത്തിലെ ആദ്യ സിനിമ ധബാരി ക്യുരുവിയിലെ നായിക മീനാക്ഷി, വനിതകളുടെ നേതൃത്വത്തിൽ രൂപകല്പന ചെയ്ത രാജ്യത്തെ ആദ്യ ഉപഗ്രഹം (വീ സാറ്റ്) വികസിപ്പിച്ച തിരുവനന്തപുരം എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമൺ ടീം അംഗങ്ങളായ വിദ്യാർഥിനികൾ, അധ്യാപകരായ ഡോ. ലിസി അബ്രഹാം, ഡോ. ആർ രശ്മി, ഡോ. എം ഡി സുമിത്ര, തൃശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രസാധനരംഗത്തെ പെൺകൂട്ടായ്മ സമതയുടെ സാരഥികളായ മാനേജിംഗ് ട്രസ്റ്റി പ്രൊഫ. ടി എ ഉഷാകുമാരി, ചെയർപേഴ്‌സൺ അജിത ടി ജി, മലയാളത്തിലെ ആദ്യ ട്രാൻസ് വുമൺ എവുത്തുകാരി വിജയരാജ മല്ലിക, ഡ്രൈവിംഗ് ലൈസൻസ് നേടിയ ഇരു കൈകളുമില്ലാതെ വാഹനം ഓടിക്കുന്ന ആദ്യ ഏഷ്യക്കാരിയായ ജിലുമോൾ, തിരുനെല്ലിയിലെ കിഴങ്ങ് വൈവിധ്യ സംരക്ഷണ കേന്ദ്രം നൂറാങ്ക് നടത്തുന്ന പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന കുടുംബശ്രീ വനിതകളായ ലക്ഷ്മി, സുനിത, ശരണ്യ, ശാന്ത മനോഹരൻ, ശാന്ത നാരായണൻ, റാണി, സരസു, കമല, ബിന്ദു, ശാരദ എന്നിവരെയും മന്ത്രി ആദരിച്ചു.

മികച്ച ജാഗ്രതാ സമിതിക്കുള്ള പുരസ്‌കാരങ്ങൾ കാസർഗോഡ് ജില്ലാ പഞ്ചായത്ത്, കൊയിലാണ്ടി നഗരസഭ, മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. കാസർഗോഡ് ജില്ലാ പഞ്ചായത്തിനു വേണ്ടി വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂരും പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ ശകുന്തളയും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് പുരസ്‌കാരം സ്വീകരിച്ചു. കൊയിലാണ്ടി നഗരസഭയ്ക്കു വേണ്ടി ചെയർപേഴ്‌സൺ കെ.പി. സുധയും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് പുരസ്‌കാരം സ്വീകരിച്ചു. മംഗലപുരം ഗ്രാമപഞ്ചായത്തിനു വേണ്ടി പ്രസിഡന്റ് സുമ ഇടവിളാകവും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് പുരസ്‌കാരം സ്വീകരിച്ചു.

വനിതാ കമ്മിഷന്റെ മാധ്യമ പുരസ്‌കാര വിതരണവും മന്ത്രി വീണാ ജോർജ് നിർവഹിച്ചു. മലയാള മനോരമ പാലക്കാട് യൂണിറ്റിലെ റിപ്പോർട്ടർ ബിജിൻ സാമുവൽ, ദേശാഭിമാനി വയനാട് ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ വി ജെ വർഗീസ്, ഇടുക്കി മാതൃഭൂമി ന്യൂസിലെ സീനിയർ റിപ്പോർട്ടർ ജയിൻ എസ് രാജു, പാലക്കാട് ഏഷ്യാനെറ്റ് ന്യൂസിലെ പ്രിൻസിപ്പൽ കറസ്പോണ്ടന്റ് പ്രിയ ഇളവള്ളിമഠം, കൊച്ചി അമൃത ടിവി സീനിയർ കാമറമാൻ ബൈജു സിഎസ്, മലയാള മനോരമ പാലക്കാട് യൂണിറ്റിലെ ഗിബി സാം വി പി എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി.

മേയർ ആര്യാ രാജേന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുത്തു. അഡ്വ. വി കെ പ്രശാന്ത് എംഎൽഎ, കേരള വനിതാ കമീഷൻ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രൻ, അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, വി ആർ മഹിളാ മണി, അഡ്വ. പി. കുഞ്ഞായിഷ, ആസൂത്രണ ബോർഡ് വിദഗ്ധ അംഗം പ്രൊഫ. മിനി സുകുമാർ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, വനിതാ കമ്മിഷൻ ഡയറക്ടർ ഷാജി സുഗുണൻ, ജെൻഡർ കൺസൾട്ടന്റ് ഡോ. ടി കെ ആനന്ദി, വനിതാ കമീഷൻ മെമ്പർ സെക്രട്ടറി സോണിയാ വാഷിംഗ്ടൺ തുടങ്ങിയവർ പങ്കെടുത്തു. കവി മുരുകൻ കാട്ടാക്കടയുടെ പെണ്ണകം ദൃശ്യകാവ്യം കലാഞ്ജലി ഫൗണ്ടേഷൻ സൗമ്യ സുകുമാരനും സംഘവും അവതരിപ്പിച്ചു. നാട്യ കലാക്ഷേത്രം ലിസി മുരളീധരനും സംഘവും സ്ത്രീശബ്ദം നൃത്ത സംഗീതം അവതരിപ്പിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇത്തവണയും മികച്ച സീരിയൽ പുരസ്കാരം ഇല്ല; സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു

Next Post

പിറവത്ത് കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് രണ്ടുപേർ മരിച്ചു

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
പിറവത്ത് കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് രണ്ടുപേർ മരിച്ചു

പിറവത്ത് കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് രണ്ടുപേർ മരിച്ചു

‘ഇത് വിചിത്രം’; അമേത്തിയിൽ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ വൈകുന്നതിനെ പരിഹസിച്ച് സ്മൃതി ഇറാനി

‘ഇത് വിചിത്രം’; അമേത്തിയിൽ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ വൈകുന്നതിനെ പരിഹസിച്ച് സ്മൃതി ഇറാനി

ഷാജഹാൻ ഷെയ്ഖിനെ കസ്റ്റഡിയിലെടുത്ത് സി.ബി.ഐ

ഷാജഹാൻ ഷെയ്ഖിനെ കസ്റ്റഡിയിലെടുത്ത് സി.ബി.ഐ

മലയാളിയുടെ വിമാനകമ്പനിക്ക് പ്രവർത്തനാനുമതി; ലക്ഷദ്വീപിലേക്ക് ഉൾപ്പടെ സർവീസ് ഉടൻ

മലയാളിയുടെ വിമാനകമ്പനിക്ക് പ്രവർത്തനാനുമതി; ലക്ഷദ്വീപിലേക്ക് ഉൾപ്പടെ സർവീസ് ഉടൻ

തൊഴില്‍ മേഖലയിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുക സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വീണ ജോര്‍ജ്

തൊഴില്‍ മേഖലയിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുക സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വീണ ജോര്‍ജ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In