ദില്ലി : രാജ്യ തലസ്ഥാനത്തെ എല്ലാ സ്വകാര്യ ഓഫീസുകളും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യമൊരുക്കും. ഡൽഹിയിലെ കൊവിഡ് കേസുകൾ വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ സമിതിയാണ് നിബന്ധന മുന്നോട്ടുവെച്ചത്. അടിയന്തിരാവശ്യങ്ങൾക്കുള്ള ഓഫീസുകൾ ഒഴികെ ബാക്കിയെല്ലാ ഓഫീസുകളും വർക്ക് ഫ്രം ഹോം ആവും. ഇതുവരെ പകുതി തൊഴിലാളികൾക്ക് ഓഫീസിലും ബാക്കി പകുതിക്ക് വീട്ടിലുമാണ് ജോലി ചെയ്യാൻ അനുവാദമുണ്ടായിരുന്നത്. ഇന്നലെ സംസ്ഥാനത്ത് റെസ്റ്ററൻ്റുകളിൽ ഇരുന്ന് കഴിക്കുന്നത് നിരോധിച്ചു. ഇനി ടേക്ക്ഇവേയും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ.