ബംഗളൂരു: ഹാസൻ സകലേഷ്പൂരിലെ വട്ടഹള്ള വില്ലേജിൽ കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്ക്. കാപ്പിത്തോട്ടത്തിലെ തൊഴിലാളിയായ ദിവാകർ ഷെട്ടിയാണ് (60) മരിച്ചത്. വ്യാഴാഴ്ച രാവിലെ ജോലിക്കായി പോകുമ്പോഴാണ് സംഭവം. ആനയുടെ ആക്രമണത്തിൽ ദിവാകറിന്റെ വലതുകാൽ തകർന്നു. സഹായത്തിനായുള്ള ഇയാളുടെ നിലവിളികേട്ട് ആന പിന്തിരിഞ്ഞ് പോവുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാർ ഇയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി വിവരം ശേഖരിച്ചു. കാട്ടാനയുടെ ആക്രമണം പ്രദേശത്തെ തോട്ടം തൊഴിലാളികളെയും നാട്ടുകാരെയും ഭീതിയിലാക്കിയിരിക്കുകയാണ്.കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് വനംവകുപ്പ് ജനങ്ങൾക്ക് സംരക്ഷണം നൽകണമെന്ന് അവർ ആവശ്യപ്പെട്ടു.












