ഗുവാഹത്തി : ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. കനത്ത ചൂടില്‍ ബൗളര്‍മാര്‍ എറിഞ്ഞു തളരാതിരിക്കാനാണ് ടോസ് നേടി ബാറ്റ് ചെയ്യാന്‍ താരുമാനിച്ചതെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞു. ലോകകപ്പിന് മുമ്പ് അവസാനവട്ട മിനുക്കു പണികള്‍ക്ക് ഇരു ടീമുകള്‍ക്കും ലഭിക്കുന്ന സുവര്‍ണാവസരമാണിത്. ഏഷ്യാകപ്പ് കിരീട നേട്ടത്തിന് പിന്നാലെ ഓസ്ട്രേലിയക്കെതിരായ പരമ്പരയും ജയിച്ച് ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സ്വന്തം നാട്ടിലെ ലോകകപ്പിനിറങ്ങുന്നത്. കിരീടം നിലനിര്‍ത്താൻ ഇറങ്ങുന്ന ഇംഗ്ലണ്ടിന്റെ കരുത്ത് ജോസ് ബട്ലര്, ബെൻ സ്റ്റോക്സ്, ഹാരി ബ്രൂക്ക്, ജോണി ബെയര്‍സ്റ്റോ തുടങ്ങിയ വെടിക്കെട്ട് ബാറ്റര്‍മാരാണ്.